#arrest | ഭയങ്കരി... സമ്പന്നരെ വിവാഹം കഴിക്കും, പിന്നീട് സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവ്, യുവതി അറസ്റ്റിൽ

#arrest | ഭയങ്കരി...  സമ്പന്നരെ വിവാഹം കഴിക്കും, പിന്നീട്  സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവ്,  യുവതി അറസ്റ്റിൽ
Dec 23, 2024 10:57 AM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)  മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുന്ന സമ്പന്നരെ വിവാഹം കഴിച്ച് അവരിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ.

വിവാഹം കഴിഞ്ഞ് നാല് മാസത്തോളം കൂടെ താമസിച്ച് കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയ ശേഷമാണ് 36കാരി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമായി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഇതിന് മുൻപ് പരാതി നൽകിയവരെ ഗാർഹിക പീഡന കേസിൽ കുടുക്കി യുവതി ജയിലിലാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു സീമ അഗർവാൾ എന്ന ഡെറാഡൂണ്‍ സ്വദേശിനിയാണ് അറസ്റ്റിലായത്.

ജയ്പൂരിലെ പ്രശസ്തനായ ജ്വല്ലറി ഉടമയുടെ പരാതി പ്രകാരം രാജസ്ഥാൻ പൊലീസാണ് സീമ അഗർവാളിനെ അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാരുടെ വിശ്വാസം സമ്പാദിച്ച ശേഷം 30 ലക്ഷത്തിന്‍റെ സ്വർണവും 6.5 ലക്ഷം രൂപയുമെടുത്ത് കടന്നുകളഞ്ഞെന്നായിരുന്നു പരാതി.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ജ്വല്ലറി ഉടമ പരാതി നൽകിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ജയ്പൂർ പൊലീസ് യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് കുമാർ പറഞ്ഞു.

നേരത്തെയും യുവതി ചില വ്യവസായികളെയും നല്ല ശമ്പളമുള്ള യുവാക്കളെയും പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

#marry #rich #people #theft #gold #money #young #woman #arrested

Next TV

Related Stories
#GeorgeKurien | ക്രിസ്മസും നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സ്കൂളുകളിൽ ആഘോഷിക്കപ്പെടണം; പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിനെ തള്ളി ജോർജ് കുര്യൻ

Dec 23, 2024 01:38 PM

#GeorgeKurien | ക്രിസ്മസും നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സ്കൂളുകളിൽ ആഘോഷിക്കപ്പെടണം; പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിനെ തള്ളി ജോർജ് കുര്യൻ

ശ്രീകൃഷ്ണ ജയന്ത്രി എന്തുകൊണ്ട് ഇങ്ങനെ ആഘോഷിക്കുന്നില്ല എന്ന ചോദ്യമുയ൪ത്തിയെന്നും അസഭ്യവ൪ഷം നടത്തിയെന്നും എഫ്.ഐ.ആറിൽ...

Read More >>
#sperm | വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ ഭർത്താവ് അപകടത്തിൽ മരിച്ചു; കുഞ്ഞിനെ ഗർഭം ധരിക്കാൻ ബീജം ആവശ്യപ്പെട്ട് യുവതി ആശുപത്രിയിൽ

Dec 23, 2024 12:57 PM

#sperm | വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ ഭർത്താവ് അപകടത്തിൽ മരിച്ചു; കുഞ്ഞിനെ ഗർഭം ധരിക്കാൻ ബീജം ആവശ്യപ്പെട്ട് യുവതി ആശുപത്രിയിൽ

. ഭർത്താവിന്റെ ഓർമക്കായാണ് കുട്ടിയുണ്ടാകാൻ അവർ ആഗ്രഹിച്ചത്. എന്നാൽ സമയം വൈകിയതിനാൽ ഒന്നും സാധിക്കാതെ വന്നുവെന്നും ഡോക്ടർ...

Read More >>
#fraud | വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം; സണ്ണി ലിയോണിയുടെ പേരിലും പണം കൈപ്പറ്റി, പുറത്തുവന്നത് വന്‍ തട്ടിപ്പ്

Dec 23, 2024 11:24 AM

#fraud | വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം; സണ്ണി ലിയോണിയുടെ പേരിലും പണം കൈപ്പറ്റി, പുറത്തുവന്നത് വന്‍ തട്ടിപ്പ്

ഇത് നടക്കുന്നത് ഉദ്യോഗസ്ഥരുടേയും ബിജെപി നേതാക്കളുടേയും അറിവോടെയുമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ്...

Read More >>
Top Stories

Entertainment News