#DEATH | കുടിവെള്ളം എടുക്കാന്‍ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് അപകടം; മരിച്ച സന്ധ്യയുടെ സംസ്ക്കാരം ഇന്ന്, നാട്ടുകാർ പ്രതിഷേധത്തിൽ

#DEATH | കുടിവെള്ളം എടുക്കാന്‍ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് അപകടം; മരിച്ച സന്ധ്യയുടെ സംസ്ക്കാരം ഇന്ന്, നാട്ടുകാർ പ്രതിഷേധത്തിൽ
Dec 23, 2024 10:43 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് മരിച്ച സന്ധ്യ സെബാസ്റ്റ്യൻ്റെ സംസ്ക്കാരം ഇന്ന് നടക്കും.

കൊല്ലം പുത്തന്‍തുരുത്ത് സ്വദേശിയാണ് സന്ധ്യ. 11 മണിക്ക് മുക്കോട് ക്രിസ്ത്യൻ ദേവാലയത്തിലാണ് സംസ്ക്കാരം ചടങ്ങുകൾ നടക്കുക.

അതേ സമയം, ഒമ്പത് ദിവസം കഴിഞ്ഞിട്ടും കുടിവെള്ളം എത്താത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.

ശാസ്താംകോട്ടയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകരാറിലായതോടെയാണ് കൊല്ലം നഗരത്തിലുൾപ്പടെ തുരുത്ത് നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയത്.

ഒമ്പത് തുരുത്തുകളിലായി 600 വീടുകളിലാണ് കഴിഞ്ഞ ഒരാഴ്ചയായി വെള്ളം മുടങ്ങിയിരിക്കുകയാണ്.

എന്നാൽ പൈപ്പ് രണ്ട് ദിവസത്തിനകം നന്നാക്കി പ്രദേശത്തേക്ക് വെള്ളം എത്തിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി സുപ്രണ്ട് എഞ്ചിനീയർ പറഞ്ഞു.

ഇന്നലെ രാവിലെയാണ് കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് സന്ധ്യ മരിച്ചത്. വള്ളത്തില്‍ മകനൊപ്പമായിരുന്നു സന്ധ്യ വെള്ളമെടുക്കാന്‍ പോയത്.

വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് വള്ളത്തിനടിയില്‍ നിന്ന് സന്ധ്യയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

#Boat #overturned #going #fetch #drinking #water #Sandhya #cremation #today

Next TV

Related Stories
#PeriyaDoubleMurder | പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

Dec 23, 2024 03:11 PM

#PeriyaDoubleMurder | പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഡിസംബര്‍ 28ന്

ആകെ 24 പ്രതികളുള്ള കേസിൽ സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം...

Read More >>
#arrest | കൊലപാതക കേസ്; പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി

Dec 23, 2024 03:06 PM

#arrest | കൊലപാതക കേസ്; പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി

കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുമാണ്...

Read More >>
#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

Dec 23, 2024 02:20 PM

#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

അതിനെതിരെ വലിയ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയിൽ...

Read More >>
#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

Dec 23, 2024 01:37 PM

#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട്...

Read More >>
Top Stories