ചെന്നൈ : ( www.truevisionnews.com ) മധുര സെൻട്രൽ ജയിലിലെ തടവുകാരന്റെ ചെറുമകളെ വശീകരിച്ചു കടത്തി കൊണ്ടുപോകാൻ ശ്രമിച്ച അസി.ജയിലർക്ക് നടുറോഡിൽ പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനം.
തടവുകാരനെ കാണാൻ വരുന്ന ബന്ധുക്കളുമായി പരിചയത്തിലായ അസി.ജയിലർ ബാലഗുരുസ്വാമിയാണ് കുടുങ്ങിയത്.
പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്.
തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോയും പ്രചരിച്ചു.
#prisoner #granddaughter #was #asked #to #come #home #alone #Relatives #handle #jailer