#drowned | കോളേജിൽനിന്നു 3 കി.മീ ദൂരം, ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി, വെള്ളച്ചാട്ടം കാണാൻ എത്തിയത് നടന്ന്

#drowned | കോളേജിൽനിന്നു 3 കി.മീ  ദൂരം,  ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി, വെള്ളച്ചാട്ടം കാണാൻ എത്തിയത് നടന്ന്
Dec 22, 2024 12:17 PM | By Susmitha Surendran

തൊടുപുഴ: (truevisionnews.com) വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചതിന്റെ ഞെട്ടൽ മാറാതെ സഹപാഠികളും ഉറ്റവരും.

ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച മുട്ടം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഡോണൽ ഷാജിയും അക്സ റെജിയും നടന്നാണ് ഇവിടേക്കെത്തിയതെന്നു വിവരം.

കോളേജിൽനിന്നു 3 കി.മീ താഴെ മാത്രമേ ഇവിടേക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ അക്സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതെന്നാണ് സൂചന.

അധികം ആളുകൾക്കൊന്നും പരിചിതമല്ലാത്ത വെള്ളച്ചാട്ടമാണ് അരുവിക്കുത്ത്. കാഴ്ചയിൽ മനോഹരമാണെങ്കിലും കയങ്ങൾ നിറഞ്ഞ മേഖലയാണെന്നു പ്രദേശവാസികൾ പറഞ്ഞു.

അപകടം പതിയിരിക്കുന്ന ഇടമായതിനാൽ തന്നെ മേഖലയിലേക്ക് അധികം സന്ദർശകർ എത്തിയിരുന്നില്ല. ഇവിടെയാണ് ഇന്നലെ വൈകീട്ടോടെ വിദ്യാർത്ഥികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥികളുടെ ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്നിരക്ഷാ സംഘത്തെയും അറിയിച്ചത്.

മലങ്കര ഡാമിലേക്ക് ഒഴുകുന്ന തൊടുപുഴയാറിന്റെ കൈവഴിയാണ് അരുവിക്കുത്ത്. മലങ്കര ഡാമിനു കുറച്ചു മുന്‍പായി തൊടുപുഴ മൂലമറ്റം റോഡിൽ നിന്നും ഉള്ളിലേക്കുള്ള ഒരു ചെറിയ മൺപാതയിലൂടെ വേണം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ.

ഡോണലും അക്സയും ഇതുവഴിയാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തിയതെന്നാണ് വിവരം. വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട കുഴികളും കിടങ്ങുകളും ഉള്ളതിനാൽ ഇവിടെ ഇറങ്ങുന്നത് അപകടമാണ്. ഇക്കാര്യം സൂചിപ്പിക്കുന്ന ബോർഡുകൾ ഇവിടെയില്ല എന്നതും വിദ്യാർത്ഥികളുടെ മരണത്തിലേക്കു നയിച്ചിരിക്കാം.

മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും തന്നെയില്ലെന്നു പ്രദേശവാസികൾ ആരോപിക്കുന്നു.

അതേസമയം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്നും ഉടൻ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും.

ഇവിടെ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ മുട്ടം പൊലീസ് അപകടമരണത്തിന് കേസ് റജിസ്ടർ ചെയ്തിട്ടുണ്ട്.

#idukki #aruvikuthu #waterfalls #tragedy #student #drowning #death

Next TV

Related Stories
#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

Dec 22, 2024 04:28 PM

#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവർത്തകർ...

Read More >>
#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

Dec 22, 2024 03:59 PM

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്....

Read More >>
#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

Dec 22, 2024 03:35 PM

#cpm | 'എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്'; വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്ന് സമ്മേളനത്തിൽ...

Read More >>
#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 22, 2024 03:31 PM

#lottery | 70 ലക്ഷം ആർക്ക് ? അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

Dec 22, 2024 03:21 PM

#youthleague | 'ജനങ്ങളെ മതം തിരിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു', 'ഇത് തടയേണ്ടത് അനിവാര്യം' ; എ വിജയരാഘവനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍...

Read More >>
Top Stories