കല്‍പറ്റ: ( www.truevisionnews.com ) വയനാട് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു.
എടക്കര വയലിലാണ് അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സ്വദേശികളാണ് അപകടത്തിൽപെട്ടത്.
മണ്ണ് സംരക്ഷണ വകുപ്പ് കൃഷി ആവശ്യത്തിനായി കുഴിച്ചുനൽകുന്ന കിണറാണ് ഇടിഞ്ഞത്. ജെസിബി ഉപയോഗിച്ചായിരുന്നു കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്.
നിര്‍മാണം പൂര്‍ത്തിയായി നാളെ റിങ് വാര്‍പ്പ് നടക്കാനിരിക്കെയായിരുന്നു അപകടം.
അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
#One #person #died #well #under #construction #collapsed #Meenangadi #Wayanad #Two #people #injured