#slapped | ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് അധ്യാപിക

#slapped  |   ബസില്‍ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ കരണത്തടിച്ച് അധ്യാപിക
Dec 20, 2024 06:36 PM | By Susmitha Surendran

(truevisionnews.com) ബസില്‍ മദ്യപിച്ച്‌ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച്‌ അധ്യാപിക. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

ഷിർദി സ്വദേശിനിയായ പ്രോട്ടിയ ലസ്‌കറെയ്ക്കാണ് ബസിൽ വെച്ച് മോശം അനുഭവം ഉണ്ടായത്. ഭർത്താവിനും കുട്ടിക്കുമൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ യുവാവ് നിരവധി തവണ ശല്യം ചെയ്തു.

ഒടുവിൽ യുവതി ഇയാളുടെ ഷർട്ടിന്റെ കോളറിന് പിടിക്കുകയും അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത് മുഖത്ത് തുടർച്ചെ അടിക്കുകയുമായിരുന്നു.

തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച്‌ അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്. മുഖത്തടിക്കുന്ന സമയത്ത് കൈകള്‍ കൂപ്പി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ ലഷ്‌കറെയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ പരിഹരിക്കപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. യുവതിയുടെ ധൈര്യത്തേയും കൃത്യ സമയത്തുള്ള ഇടപെടലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകൾക്കെതിരെ പൊതു സ്ഥലങ്ങളിൽ അതിക്രമം നടത്തുന്നവർക്കെതിരെ ഇതേ രീതിയിൽ പ്രതികരിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

#teacher #slapped #drunken #man #bus #26 #times.

Next TV

Related Stories
#Rahulgandhi | രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

Dec 20, 2024 11:07 PM

#Rahulgandhi | രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ

വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാൻ സഭാധ്യക്ഷന്മാർ ഉടനടി നടപടി സ്വീകരിക്കണമെന്നും വിജയ് രഹ്തർ...

Read More >>
#GovernorArifmuhamedkhan |  മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും കടന്നാക്രമിച്ച് വീണ്ടും ഗവര്‍ണര്‍

Dec 20, 2024 09:47 PM

#GovernorArifmuhamedkhan | മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും കടന്നാക്രമിച്ച് വീണ്ടും ഗവര്‍ണര്‍

നിരുത്തരവാദിത്തപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.എസ്എഫ്‌ഐ ക്രിമിനൽ കൂട്ടം...

Read More >>
#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

Dec 20, 2024 03:29 PM

#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

പ്രതി ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വച്ചാണ് അവളെ കണ്ടതെന്നും ഉദ്യോഗസ്ഥർ...

Read More >>
#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

Dec 20, 2024 03:19 PM

#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്....

Read More >>
#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി  തർക്കം,  നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

Dec 20, 2024 02:24 PM

#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി തർക്കം, നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

വിദേശത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദ്ദേശിച്ചത്....

Read More >>
Top Stories