#IFFK2024 | പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാൻ സിനിമയ്ക്കു കഴിയുന്നു - മീറ്റ് ദ ഡയറക്ടർ ചർച്ച

#IFFK2024 | പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാൻ സിനിമയ്ക്കു കഴിയുന്നു - മീറ്റ് ദ ഡയറക്ടർ ചർച്ച
Dec 18, 2024 08:30 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട് പറയാൻ സിനിമ എന്ന മാധ്യമത്തിന് കഴിയുന്നു എന്ന് മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ.

യുവ സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്ത പരിപാടി ഏറെ ശ്രദ്ധ നേടി.

തന്റെ സിനിമ ആസാമിലെ ബാഗ്ജാനിലുള്ളവരുടെ ശബ്ദമാണെന്ന്, ബാഗ്ജാൻ വാതകച്ചോർച്ച പ്രമേയമാക്കിയ 'ബാഗ്ജാൻ' എന്ന സിനിമയുടെ സംവിധായകൻ ജയചിങ് ജായി ദേഹോത്യ പരിപാടിയിൽ പറഞ്ഞു.

2020ൽ അസമിലുണ്ടായ ദുരന്തത്തിന്റെ ഇരകളാണ് ചിത്രത്തിലഭിനയിച്ചവരിൽ ഒരാൾ ഒഴികെയുള്ളവരെല്ലാം.

ദുരന്തബാധിതർക്ക് വേണ്ട ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും അവരുടെ പ്രശ്‌നങ്ങൾ പുറംലോകത്തെത്തിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും ദേഹോത്യ വ്യക്തമാക്കി.

ഈ ചലച്ചിത്ര മേളയിലൂടെ തന്റെ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് 'ഗേൾഫ്രണ്ട്' സിനിമയുടെ സംവിധായിക ശോഭന പടിഞ്ഞാറ്റിൽ പറഞ്ഞു.

ഏറെ പ്രതിസന്ധികൾക്ക് ശേഷം ചെയ്ത ആദ്യ സിനിമയുടെ ആദ്യ പ്രദർശനം ഐഎഫ്എഫ്‌കെയിൽ നടന്നത് വലിയ നേട്ടമാണെന്നും ശോഭന പറയുന്നു.

കുടിയേറ്റക്കാർ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന വംശീയ വിദ്വേഷമാണ് 'എൽബോ' സിനിമയുടെ പ്രമേയമെന്നും താനും പലപ്പോഴും ഇത്തരം വിദ്വേഷത്തിനിരയായിട്ടുണ്ടെന്നും ചിത്രത്തിലെ നടി ജമീലിയ ബാഗ്ദാഹ് പറഞ്ഞു.

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി അവസാനിക്കുമ്പോഴും ചോദ്യങ്ങൾ അവസാനിച്ചിരുന്നില്ല.

മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകരായ ഭരത് സിംഗ് പരിഹർ ( ഷീപ് ബാൺ), അഭിനേതാക്കളായ പൗളിന ബെർണിനി (മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി), മോനൂജ് ബോർകകോതൈ (ബാഗ്ജാൻ) സഹർ സ്തുദേഹ് (വെയിറ്റ് അൺടിൽ സ്പ്രിങ്) ,കഥാകൃത്തായ രമേന്ദ്ര സിംഗ് (ഷീപ് ബാൺ), നിർമ്മാതാവായ ഡാനിയേൽ സേർജ് (അനിമൽ ഹ്യൂമനോ) എന്നിവർ പങ്കെടുത്തു.

ബാലു കിരിയത്ത് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

#film #able #tell #lifestory #marginalized #outside #world #MeettheDirector #Discussion

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories