#IFFK2024 | ഈ മാർക്കറ്റ് നിറയെ സിനിമകളാണ്; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

#IFFK2024 | ഈ മാർക്കറ്റ് നിറയെ സിനിമകളാണ്; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്
Dec 18, 2024 08:26 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ഐഎഫ്എഫ്കെയ്ക്കു കൂടുതൽ ശോഭയേകി ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം സംവിധാനം.

ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പിൽ ചലച്ചിത്രപ്രവർത്തകരും നിർമാതാക്കളും അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വ്യൂയിങ് റൂം കെഎസ്എഫ്ഡിസിയും കേരള ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

സിനിമാ നിരൂപകർ, സിനിമ വിവിധ വേദികളിൽ മാർക്കറ്റ് ചെയ്യുന്നവർ, ഡെലിഗേറ്റുകൾ തുടങ്ങിയവർക്ക് മുന്നിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

മേളയിൽ ഡെലിഗേറ്റുകൾ അല്ലാത്തവർക്കും വ്യൂയിങ് റൂമിലെ ചിത്രങ്ങൾ കാണാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

26 ചിത്രങ്ങളും 19 ഹ്രസ്വ ചിത്രങ്ങളും 3 ഡോക്യുമെന്ററികളും വ്യൂയിങ് റൂമിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മേള അവസാനിക്കുന്നത് വരെയുള്ള എല്ലാ സ്ലോട്ടുകളിലേക്കും രജിസ്‌ട്രേഷൻ വളരെ പെട്ടെന്ന് പൂർത്തിയായത് ഈ സംരംഭത്തിന് ലഭിച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

വ്യൂയിങ് റൂമിൽ പ്രദർശിപ്പിച്ച സോഹൻ സീനുലാൽ സംവിധാനം ചെയ്ത 'ഭാരത സർക്കസ്' എം.എ. നിഷാദ് സംവിധാനം ചെയ്ത 'ടു മെൻ', ജെ.ബി. ജസ്റ്റിന്റെ 'എന്റെ തേവി', ജിഷോയ് ലോൺ ആന്റണിയുടെ 'രുധിരം', ഗോപിക സൂരജിന്റെ 'റൂട്ട് മാപ്' തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രതികരണം നേടി.

ടോം ജേക്കബ് സംവിധാനം ചെയ്ത 'കലാം ഫൈവ് ബി' കാണാൻ എത്തിയത് സ്‌കൂൾ കുട്ടികളായിരുന്നു.

'പ്രായഭേദമന്യേ ഏവർക്കും സിനിമ കാണാനുള്ള അവസരമാണ് വ്യൂയിങ് റൂം സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകനും നടനുമായ ടോം ജേക്കബ് പറഞ്ഞു.

35 പേർക്ക് ഇരിക്കാവുന്ന ചെറുതിയേറ്ററിൽ ഫുൾ എച്ച്ഡി പ്രൊജക്ടറടക്കം അത്യാധുനിക സൗകര്യങ്ങളുണ്ട്.

ചിത്രങ്ങളുടെ സ്‌ക്രീനിങിനു പുറമേ വിശദമായ ചർച്ചകൾ നടത്തുന്നതിനും ട്രെയ്ലറുകൾ കാണുന്നതിനും പരസ്യങ്ങൾ പ്രദർശിപ്പിക്കാനും പ്രത്യേക സൗകര്യമുണ്ട്.

#market #full #movies #Filmmarket #prominently #IFFK

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories