#IFFK | വൈവിധ്യങ്ങളിലും പ്രേക്ഷക പിന്തുണയിലും നിറഞ്ഞാടി ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനം

#IFFK | വൈവിധ്യങ്ങളിലും പ്രേക്ഷക പിന്തുണയിലും നിറഞ്ഞാടി ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനം
Dec 17, 2024 09:24 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണം. തീയേറ്ററുകൾക്ക് മുന്നിലെ നീണ്ട ക്യൂ പ്രേക്ഷക പ്രീതിയുടെ നേർചിത്രമായി.

മേളയുടെ അഞ്ചാം നാൾ മികച്ച സിനിമകളുടെ ഒരു നിര തന്നെ പ്രദര്ശനത്തിനുണ്ടായിരുന്നു. എഡ്‌വേഡ്‌ ബെർഗെർ സംവിധാനം ചെയ്ത് റാൽഫ് ഫൈൻസ്, സ്റ്റാൻലി ട്യൂച്ചി, കാർലോസ് ദിയസ്‌ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ കോൺക്ലേവ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനമായിരുന്നു ഏരീസ്പ്ലെക്സിൽ നടന്നത്.

രഹസ്യാത്മകതയും നിഗൂഢതയും നിറഞ്ഞ, മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥാതന്തു മികച്ച സിനിമാ അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്.

2016ൽ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകമായ കോൺക്ലേവിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.

അഭിനേതാക്കളുടെ ഗംഭീര പ്രകടനവും മികച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ശബ്‍ദവും ചിത്രത്തിന്റെ പ്രദർശനത്തിന് വമ്പിച്ച ആൾക്കൂട്ടം സൃഷ്ടിച്ചു.

ഫെമിനിച്ചി ഫാത്തിമ, പാത്ത്, കാമദേവൻ നക്ഷത്രം കണ്ടു, റിതം ഓഫ് ദമ്മാം മുതലായ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടിയത്.

ഭാസ്കരൻ മാഷിന്റെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടർന്ന് മലയാള സിനിമാചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു.

നീലക്കുയിലിലെ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആദരിച്ചു. മികച്ച പ്രേക്ഷകപിന്തുണയാണ് നീലക്കുയിലിന്റെ പ്രദർശനത്തിനു ലഭിച്ചത്.

നിള തിയേറ്ററിൽ കുമാർ സാഹ്നിയുടെ വിഖ്യാതമായ തരംഗ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നു. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എം.ആർ. രാജന്റെ 'റിമെംബെറിങ് കുമാർ സാഹ്നി' എന്ന പുസ്തക പ്രകാശനം നിർവഹിച്ചുകൊണ്ട് സയീദ് അക്തർ മിർസ, കുമാർ സാഹ്നി അനുസ്മരണ പ്രഭാഷണം നടത്തി.

ചലച്ചിത്രപ്രദർശനം കൂടാതെ നിരവധി സാംസ്‌കാരിക പരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു മേളയുടെ അഞ്ചാം ദിനം.

ഏറ്റവും അധികം ശ്രദ്ധയാർജിച്ച പരിപാടികളിൽ ഒന്നായ മീറ്റ് ദ ഡയറക്ടർ ചർച്ചയിൽ സംവിധായകരായ സുഭദ്ര മഹാജൻ (സെക്കൻഡ് ചാൻസ് ), ആര്യൻ ചന്ദ്രപ്രകാശ് (ആജൂർ), അഫ്രാദ് വി.കെ. (റിപ്‌ടൈഡ്), മിഥുൻ മുരളി (കിസ്സ് വാഗൺ), കൃഷാന്ദ് (സംഘർഷഘടന ), പെഡ്രോ ഫ്രെയ്‌റി( മാലു ), നിർമ്മാതാക്കളായ കരീൻ സിമോൺയാൻ ( യാഷ ആൻഡ് ലിയോനിഡ് ബ്രെഷ്‌നെവ് ), ഫ്‌ലോറൻഷ്യ (ഓസിലേറ്റിങ് ഷാഡോ) എന്നിവർ പങ്കെടുത്തു.

മീര സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു. ചലച്ചിത്ര ഭാഷ്യങ്ങളുടെയും അവ നേരിടുന്ന വെല്ലുവിളികളുടെയും ആഴത്തിലുള്ള സംവാദ വേദിയായി മാറി 'മീറ്റ് ദി ഡയറക്ടർ' ചർച്ച.

ടാഗോർ തീയേറ്ററിൽ നടന്ന ഓപ്പൺ ഫോറം സ്ത്രീപ്രാതിനിധ്യത്തെ കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കുള്ള വേദിയായി.

ചലച്ചിത്രനിരൂപക ശ്രീദേവി പി അരവിന്ദ് മോഡറേറ്റർ ആയ ചർച്ചയിൽ സംവിധായകരായ ഇന്ദു ലക്ഷ്മി, ശോഭന പടിഞ്ഞാറ്റിൽ, ആദിത്യ ബേബി, ശിവരഞ്ജിനി എന്നിവർ പങ്കെടുത്തു.

100 വർഷം പിന്നിട്ട അർമേനിയൻ സിനിമയെ ആധാരമാക്കി നിള തിയേറ്ററിൽ പാനൽ ചർച്ചയും നടന്നു.

അർമേനിയൻ സിനിമാ ചരിത്രത്തെ കുറിച്ചുള്ള സമ്പന്നവും വെല്ലുവിളികൾ നിറഞ്ഞതുമായ കാലഘട്ടത്തിലേക്ക് പാനൽ ചർച്ച വെളിച്ചം വീശി. സെർജി അവേദികൻ, ഗോൾഡ സല്ലം,നോറാഹ് അർമാനി, കരീന സിമോണിയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

#Day #Nadi #IFFK #filled #diversity #audience #support

Next TV

Related Stories
#Iffk2024 | എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ -ഫാസിൽ മുഹമ്മദ്

Dec 17, 2024 09:16 PM

#Iffk2024 | എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ -ഫാസിൽ മുഹമ്മദ്

ആധികാരികമായി ഫെമിനിസത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ...

Read More >>
#IFFK2024 | കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിന്റെ വലിയ മനസ് - സയീദ് അക്തർ മിർസ

Dec 17, 2024 09:16 PM

#IFFK2024 | കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിന്റെ വലിയ മനസ് - സയീദ് അക്തർ മിർസ

നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ മിർസ സാഹിത്യകാരി റോസ്‌മേരിക്ക് പുസ്തകം...

Read More >>
#IFFK2024 | ഏഷ്യൻ സിനിമാ ലോകത്തിന് എന്നും പ്രചോദനമാണ് അരുണാ വാസുദേവ് - ബീന പോൾ

Dec 17, 2024 09:05 PM

#IFFK2024 | ഏഷ്യൻ സിനിമാ ലോകത്തിന് എന്നും പ്രചോദനമാണ് അരുണാ വാസുദേവ് - ബീന പോൾ

സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീസാന്നിധ്യം കുറവായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു അരുണയുടെ സിനിമാ പ്രവേശനമെന്നും അദ്ദേഹം...

Read More >>
#IFFK2024 | ഭാസ്‌കരൻ മാഷിന്റെ ഓർമകളിൽ വിപിൻ മോഹൻ; നീലക്കുയിൽ ഐ.എഫ്.എഫ്.കെയിൽ

Dec 17, 2024 08:24 PM

#IFFK2024 | ഭാസ്‌കരൻ മാഷിന്റെ ഓർമകളിൽ വിപിൻ മോഹൻ; നീലക്കുയിൽ ഐ.എഫ്.എഫ്.കെയിൽ

'മലയാള സിനിമയിലും ആകാശവാണിയിലെ പ്രവർത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നൽകിയത് ഭാസ്‌കരൻ മാഷാണ്, മലയാള സിനിമയിൽ ആദ്യമായി തനതായ ഗാനങ്ങൾ...

Read More >>
#Iffk2024 | കേരളത്തിന്റെ തനത് കരകൗശല നിർമിതികളുമായി സാംസ്‌കാരിക വകുപ്പിന്റെ പ്രദർശന വിപണന കേന്ദ്രം

Dec 17, 2024 08:15 PM

#Iffk2024 | കേരളത്തിന്റെ തനത് കരകൗശല നിർമിതികളുമായി സാംസ്‌കാരിക വകുപ്പിന്റെ പ്രദർശന വിപണന കേന്ദ്രം

പൂർണമായും കൈകൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ കാണാനും വാങ്ങാനും നിരവധിപേരാണ് ഇവിടെ...

Read More >>
#IFFK2024 | ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം - പ്രേംകുമാർ

Dec 17, 2024 08:04 PM

#IFFK2024 | ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം - പ്രേംകുമാർ

ആർസിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ...

Read More >>
Top Stories










Entertainment News