#IFFK2024 | ഭാസ്‌കരൻ മാഷിന്റെ ഓർമകളിൽ വിപിൻ മോഹൻ; നീലക്കുയിൽ ഐ.എഫ്.എഫ്.കെയിൽ

#IFFK2024 | ഭാസ്‌കരൻ മാഷിന്റെ ഓർമകളിൽ വിപിൻ മോഹൻ; നീലക്കുയിൽ ഐ.എഫ്.എഫ്.കെയിൽ
Dec 17, 2024 08:24 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com )29 -ാമത് ഐ എഫ് എഫ് കെയുടെ അഞ്ചാം ദിനത്തിൽ പി. ഭാസ്കരന്റെ സ്മരണകൾ ഉണർത്തി നീലക്കുയിലിന്റെ പ്രദർശനം നടന്നു.

നീലക്കുയിലിൽ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിൻ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി അജോയ് അർപ്പിച്ചു.

നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്കരൻ മാഷിന്റെ കൂടെ പ്രവർത്തിച്ചതിന്റെയും ഓർമ്മകളിൽ വിപിൻ മോഹൻ വാചാലനായി. ഭാസ്‌ക്കരൻ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു.

ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിൽ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്കരൻ നവോത്‌ഥാന കേരളത്തിന്റെ നായകനാണെന്ന്, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേം കുമാർ അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവർത്തന രീതിയിലും സാഹിത്യ സംസ്ക്കാരത്തിന് രൂപം നൽകിയത് ഭാസ്കരൻ മാഷാണ്, മലയാള സിനിമയിൽ ആദ്യമായി തനതായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്.

എന്നാൽ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓർമിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു‘ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഭാസ്കരൻ മാഷിന്റെ നൂറാം ജന്മ വാർഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടർന്ന് ‘നീലക്കുയിൽ’ പ്രദർശിപ്പിച്ചു. 1954 ഒക്ടോബർ 22 ന് പുറത്തിറങ്ങിയ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടുന്ന ആദ്യ മലയാള ചിത്രമായി.

ഭാസ്കരൻ മാഷും രാമു കാര്യാട്ടും ചേർന്ന് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ജാതി വിവേചനവും സാമൂഹിക അസമത്വവും പ്രധാന പ്രമേയങ്ങളായി. സത്യൻ, മിസ്സ്‌ കുമാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പി ഭാസ്കരൻ - രാഘവൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. ഉറൂബിന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ അഭിനേതാവായും പി ഭാസ്കരൻ മാഷ് എത്തി. എ വിൻസെന്റ് ആണ്‌ ഛായാഗ്രഹണം.

#VipinMohan #memories #BhaskaranMash #Neelakuil #IFFK

Next TV

Related Stories
#IFFK | വൈവിധ്യങ്ങളിലും പ്രേക്ഷക പിന്തുണയിലും നിറഞ്ഞാടി ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനം

Dec 17, 2024 09:24 PM

#IFFK | വൈവിധ്യങ്ങളിലും പ്രേക്ഷക പിന്തുണയിലും നിറഞ്ഞാടി ഐ.എഫ്.എഫ്.കെയുടെ അഞ്ചാം ദിനം

100 വർഷം പിന്നിട്ട അർമേനിയൻ സിനിമയെ ആധാരമാക്കി നിള തിയേറ്ററിൽ പാനൽ ചർച്ചയും...

Read More >>
#Iffk2024 | എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ -ഫാസിൽ മുഹമ്മദ്

Dec 17, 2024 09:16 PM

#Iffk2024 | എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ -ഫാസിൽ മുഹമ്മദ്

ആധികാരികമായി ഫെമിനിസത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ...

Read More >>
#IFFK2024 | കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിന്റെ വലിയ മനസ് - സയീദ് അക്തർ മിർസ

Dec 17, 2024 09:16 PM

#IFFK2024 | കുമാർ സാഹ്നി എന്ന പ്രതിഭയെ അനുസ്മരിച്ചത് കേരളത്തിന്റെ വലിയ മനസ് - സയീദ് അക്തർ മിർസ

നിള തിയേറ്ററിൽ നടന്ന ചടങ്ങിൽ മിർസ സാഹിത്യകാരി റോസ്‌മേരിക്ക് പുസ്തകം...

Read More >>
#IFFK2024 | ഏഷ്യൻ സിനിമാ ലോകത്തിന് എന്നും പ്രചോദനമാണ് അരുണാ വാസുദേവ് - ബീന പോൾ

Dec 17, 2024 09:05 PM

#IFFK2024 | ഏഷ്യൻ സിനിമാ ലോകത്തിന് എന്നും പ്രചോദനമാണ് അരുണാ വാസുദേവ് - ബീന പോൾ

സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീസാന്നിധ്യം കുറവായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു അരുണയുടെ സിനിമാ പ്രവേശനമെന്നും അദ്ദേഹം...

Read More >>
#Iffk2024 | കേരളത്തിന്റെ തനത് കരകൗശല നിർമിതികളുമായി സാംസ്‌കാരിക വകുപ്പിന്റെ പ്രദർശന വിപണന കേന്ദ്രം

Dec 17, 2024 08:15 PM

#Iffk2024 | കേരളത്തിന്റെ തനത് കരകൗശല നിർമിതികളുമായി സാംസ്‌കാരിക വകുപ്പിന്റെ പ്രദർശന വിപണന കേന്ദ്രം

പൂർണമായും കൈകൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ കാണാനും വാങ്ങാനും നിരവധിപേരാണ് ഇവിടെ...

Read More >>
#IFFK2024 | ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം - പ്രേംകുമാർ

Dec 17, 2024 08:04 PM

#IFFK2024 | ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം - പ്രേംകുമാർ

ആർസിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ...

Read More >>
Top Stories

Entertainment News