#Iffk2024 | ഹോങ് സാങ്-സൂവിന്റെ 'ഹഹഹ': രണ്ടാം പ്രദർശനം നാളെ

#Iffk2024 | ഹോങ് സാങ്-സൂവിന്റെ 'ഹഹഹ': രണ്ടാം പ്രദർശനം നാളെ
Dec 17, 2024 08:03 PM | By akhilap

(truevisionnews.com) 29ാമത് കേരള രാജ്യാന്തരചലച്ചിത്ര മേളയിൽ ഹോങ് സാങ്-സൂ സംവിധാനം ചെയ്ത 'ഹഹഹ'യുടെ രണ്ടാം പ്രദർശനം നാളെ ഉച്ച തിരിഞ്ഞ് 3.30 ന് എരീസ് പ്ലെക്‌സ് സ്‌ക്രീൻ-1ൽ നടക്കും.

2010 ൽ പുറത്തിറങ്ങിയ ചിത്രം കണ്ടംപററി ഫിലിംമേക്കർ ഇൻ ഫോക്കസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്, 2010 കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൻ റിഗാർഡ് പുരസ്‌കാരം ലഭിച്ചിരുന്നു .

ജോ മങ്ക്യുങ് എന്ന കൊറിയൻ ചലച്ചിത്രകാരൻ സിയോൾ വിട്ടു കാനഡയിലേക്ക് പോകുന്നതിന് മുൻപായി സുഹൃത്തായ ബാംഗ് ജംഗ്ഷിക്കിനെ കണ്ടുമുട്ടുന്നു. അവരുടെ ഒത്തുചേരലിന്റെയും ഓർമ്മപുതുക്കലിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.

സംവിധായകൻ ഹോങ് സാങ്-സൂവിന്റെ പത്താമത്തെ ചലച്ചിത്രമാണ് 'ഹഹഹ'. ഒന്നിച്ചു നേരിട്ട അനുഭവങ്ങളെ വ്യക്തികൾ എങ്ങനെ വ്യത്യസ്തമായി കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്ന് ഹോങ് സാങ്-സൂവിന്റെ 'ഹഹഹ' കാണിച്ചു തരുന്നു.

ലോകസിനിമയിൽ തന്റേതായൊരു ഇടം കണ്ടത്തിയ ദക്ഷിണ കൊറിയൻ സംവിധായകനാണു ഹോങ് സാങ്-സൂ. ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ആഖ്യാനങ്ങൾക്കും പേരുകേട്ട ഹോങ് സാങ്-സൂ, നർമ്മം, വിഷാദം, ദാർശനിക അന്വേഷണങ്ങൾ എന്നിവയുടെ സമന്വയത്തോടെ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകൾ പകർത്തുന്നു.

സമകാലിക ലോക സിനിമയിൽ മനുഷ്യ ജീവിതത്തിലെ ക്ഷണികമായ നിമിഷങ്ങളെയും സന്ദർഭങ്ങളെയും സൂക്ഷ്മമായി ചിത്രീകരിക്കുന്ന ശൈലിയാണ് ഹോങ് സാങ്-സൂവിനെ വ്യത്യസ്തനാക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ, കാൻ, ബെർലിൻ, ലൊകാർനോ തുടങ്ങിയ ചലച്ചിത്രമേളകളിൽ അഭിമാനകരമായ നേട്ടങ്ങൾ ഹോങ് സാങ് സൂ സ്വന്തമാക്കിട്ടുണ്ട്.

ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം കാണാൻ പ്രേക്ഷകർക്ക് ഒരു അവസരം കൂടി ലഭിക്കുകയാണ് ഇന്ന്.

#Hong #SangsoosHahaha #Second #screening #tomorrow

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories