#IFFK2024 | അതിയായി ആഗ്രഹിക്കുന്നവർക്ക് സിനിമയിലേക്കുള്ള വഴി അപ്രാപ്യമല്ല:'മീറ്റ് ദ ഡയറക്ടർ' ചർച്ച

#IFFK2024 | അതിയായി ആഗ്രഹിക്കുന്നവർക്ക് സിനിമയിലേക്കുള്ള വഴി അപ്രാപ്യമല്ല:'മീറ്റ് ദ ഡയറക്ടർ' ചർച്ച
Dec 17, 2024 04:52 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സിനിമകളെ സ്‌നേഹിക്കുന്ന ആർക്കും സിനിമ സാധ്യമാണെന്ന് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിലെ 'മീറ്റ് ദ ഡയറക്ടർ' ചർച്ചയിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ.

സിനിമകളെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയെയും ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു 'മീറ്റ് ദ ഡയറക്ടർ' പരിപാടി.

സിനിമ സത്യസന്ധമായിരിക്കുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്കെത്തുമെന്ന് ചലച്ചിത്ര പ്രവർത്തകർ അഭിപ്രായപ്പെട്ടു.

പ്രേക്ഷകരില്ലാതെ സിനിമ സിനിമയാകില്ലെന്ന് 'സെക്കൻഡ് ചാൻസ്' സിനിമയുടെ സംവിധായിക സുഭദ്ര മഹാജൻ പറഞ്ഞു. എങ്ങനെ മിതമായ സാഹചര്യങ്ങളിൽ നിന്ന് സിനിമയ്ക്ക് ജീവൻ നൽകാമെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിശദീകരിച്ചു.

കോവിഡ് സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ മനസിലുണ്ടായിരുന്ന സിനിമയുടെ ചിത്രീകരണരീതി തന്നെ മാറ്റിയ കഥയാണ് 'കിസ് വാഗണി'ന്റെ സംവിധായകൻ മിഥുൻ മുരളിക്ക് പറയാനുണ്ടായിരുന്നത്.

സാമ്പത്തിക ഞെരുക്കം മറികടക്കാൻ പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് സിനിമ ചെയ്ത അനുഭവമാണ് റിപ്‌ടൈഡിന്റെ സംവിധായകൻ അഫ്രാദ് വി.കെയ്ക്ക് പറയാനുള്ളത്.

തന്റെ ചിത്രം 'ആജൂർ' ഐഎഫ്എഫ്‌കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തന്റെയോ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച തന്റെ ഗ്രാമവാസികളുടെയോ വിജയമല്ല, മറിച്ച് സിനിമയെ സ്‌നേഹിക്കുന്നവരുടെ വിജയമാണെന്നു സംവിധായകൻ ആര്യൻ ചന്ദ്രപ്രകാശ് പറഞ്ഞു.

'മാലു' തന്റെ അമ്മയുടെ കഥയാണെന്നും ആ കഥ തിരക്കഥയാക്കിയത് ഏറെ വൈകാരികമായ അനുഭവമായിരുന്നു എന്നും ബ്രസീലിൽ നിന്നുള്ള സംവിധായകൻ പെഡ്രോ ഫ്രെയ്‌റി പറഞ്ഞു.

അടിസ്ഥാന സാഹചര്യങ്ങളിൽ നിന്നുയർന്നു വരുന്ന സിനിമകളും ആരും ഇതേവരെ പറയാത്ത കഥ തേടിയുള്ള യാത്രകളും വേദിയിലെ ഓരോ സംവിധായകന്റെയും നിർമ്മാതാവിന്റെയും അഭിപ്രായങ്ങളിൽ ഉയർന്നുകേട്ടു.

ചർച്ചയ്ക്ക് ശേഷം കാണികൾ പങ്കെടുത്ത ചോദ്യോത്തരവേള ഏറെ സജീവമായിരുന്നു.

മീര സാഹിബ് മോഡറേറ്ററായ പരിപാടിയിൽ സംവിധായകരായ സുഭദ്ര മഹാജൻ (സെക്കൻഡ് ചാൻസ് ), ആര്യൻ ചന്ദ്രപ്രകാശ് (ആജൂർ), അഫ്രാദ് വി.കെ. (റിപ്‌ടൈഡ്), മിഥുൻ മുരളി (കിസ്സ് വാഗൺ), കൃഷാന്ദ് (സംഘർഷഘടന ),

പെഡ്രോ ഫ്രെയ്‌റി( മാലു ), നിർമ്മാതാക്കളായ കരീൻ സിമോൺയാൻ ( യാഷ ആൻഡ് ലിയോനിഡ് ബ്രെഷ്‌നെവ് ), ഫ്‌ലോറൻഷ്യ (ഓസിലേറ്റിങ് ഷാഡോ) എന്നിവർ പങ്കെടുത്തു. സംവിധായകൻ ബാലു കിരിയത്ത് നന്ദി പറഞ്ഞു.

#Road #cinema #not #inaccessible #aspiring #MeettheDirector #discussion

Next TV

Related Stories
#IFFK2024 | ഭിന്നശേഷി സൗഹൃദം ഈ മേള, ആംഗ്യ ഭാഷയിലും അവതരണം

Dec 17, 2024 04:05 PM

#IFFK2024 | ഭിന്നശേഷി സൗഹൃദം ഈ മേള, ആംഗ്യ ഭാഷയിലും അവതരണം

ഭിന്നശേഷിയുള്ളവർക്കായി ഇന്ത്യൻ ആംഗ്യഭാഷയിലെ മുദ്രകളെ അടിസ്ഥാനപ്പെടുത്തി മുദ്രനടനമെന്ന പേരിൽ നൃത്തവും ചിട്ടപ്പെടുത്തിയിട്ടുണ്ട്...

Read More >>
#IFFK2024 | ഐഎഫ്എഫ്‌കെയിൽ പ്രേക്ഷക പ്രശംസനേടി 'വെളിച്ചം തേടി'

Dec 17, 2024 03:57 PM

#IFFK2024 | ഐഎഫ്എഫ്‌കെയിൽ പ്രേക്ഷക പ്രശംസനേടി 'വെളിച്ചം തേടി'

2020 ൽ പുറത്തിറങ്ങിയ ദി ബട്ടർഫ്ളൈസ് ഹാവ് ഡൈഡ് ആണ് റിനോഷന്റെ ആദ്യ...

Read More >>
#IFFK2024 | ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേളകളിൽ തിളങ്ങിയ ഏഴു ചിത്രങ്ങൾ ആറാം ദിനം പ്രദർശനത്തിന്

Dec 17, 2024 01:14 PM

#IFFK2024 | ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേളകളിൽ തിളങ്ങിയ ഏഴു ചിത്രങ്ങൾ ആറാം ദിനം പ്രദർശനത്തിന്

ഹൊറർ ചിത്രമായ 'ദി ലോങ്ലെഗ്സ്',മിഡ്നൈറ് സ്‌ക്രീനിംഗ് പരമ്പരയുടെ ഭാഗമായി രാത്രി 12 മണിക്ക് നിശാഗന്ധിയിൽ...

Read More >>
#IFFK2024 | സൃഷ്ടിപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം സിനിമ അതിന്റെ കലാമൂല്യങ്ങള്‍ നിലനിര്‍ത്തണം

Dec 17, 2024 12:31 PM

#IFFK2024 | സൃഷ്ടിപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം സിനിമ അതിന്റെ കലാമൂല്യങ്ങള്‍ നിലനിര്‍ത്തണം

നിസാം ആസാഫ് മോഡറേറ്റ് ചെയ്ത ‘കൃത്രിമ ബുദ്ധിയുടെ കാലത്ത് സിനിമ’ എന്ന ഓപ്പണ്‍...

Read More >>
#iffk2024 | ' മേളയ്ക്കുള്ളിൽ ഒരു രക്ത തുള്ളി ' ; സിനിബ്ലഡിന്റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ 10 മുതൽ

Dec 17, 2024 08:44 AM

#iffk2024 | ' മേളയ്ക്കുള്ളിൽ ഒരു രക്ത തുള്ളി ' ; സിനിബ്ലഡിന്റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ 10 മുതൽ

ഇന്ന്(17 ഡിസംബർ) രാവിലെ 10 മുതൽ 12.30 വരെ ടാഗോർ തിയേറ്ററിൽ...

Read More >>
#iffk2024 | സമൂഹത്തിലെ സിനിമയുടെ സ്വാധീനത്തെപ്പറ്റിയുള്ള ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

Dec 16, 2024 09:55 PM

#iffk2024 | സമൂഹത്തിലെ സിനിമയുടെ സ്വാധീനത്തെപ്പറ്റിയുള്ള ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

സാമ്രാജ്യത്വത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട ഒരുപാട് വിഭാഗങ്ങൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് ച‍‍ർച്ചയിൽ പങ്കെടുത്തവ‍ർ...

Read More >>
Top Stories