പത്തനംതിട്ട: (truevisionnews.com) സോഷ്യൽ മീഡിയയിൽ വൈറലായി പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷം.
പുല്ലാട് Y's Men Club-ന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ നൃത്തമാണ് വൈറലായിരിക്കുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഓഫീസർമാർ സാന്റാ ക്ലോസിനോടൊപ്പവും ക്ലബ്ബ് അംഗങ്ങൾക്കൊപ്പവും കൈ മെയ് മറന്നാണ് നൃത്തം ചെയ്തത്.
പൊലീസുകാരുടെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ അതിവേഗമാണ് വൈറലായത്. നിരവധിയാളുകളാണ് പൊലീസുകാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
https://www.instagram.com/reel/DDjwA_OzcaN/?utm_source=ig_embed&utm_campaign=loading
പോലീസ് കൂടുതൽ ജനകീയമാകട്ടെ, ഈ പ്രാവശ്യം ബെസ്റ്റ് പോലീസുകാർക്കുള്ള അവാർഡ് ദേ പിടിച്ചോ, സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം, ലെ പൊലീസ് സർ: ടഫ് സ്റ്റെപ്സ് ഒൺലി...എന്നിങ്ങനെയാണ് കമന്റുകൾ.
#Christmas #celebration #Koipram #police #station #Pathanamthitta #iral #social #media.