പരിയാരം (കണ്ണൂർ): (www.truevisionnews.com)കയറും മുമ്പേ ബസ് വിട്ടു, ഡോര്‍ അടഞ്ഞപ്പോള്‍ വിരലുകള്‍ കുടുങ്ങി യുവതിക്ക് കൈക്ക് പരിക്ക്. ജൂണ്‍-15 ന് വൈകുന്നേരം 5.30-ന് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് മുന്നിലായിരുന്നു സംഭവം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-13 എ.ഡി-7677 റെഡ് റോസ് എന്ന സ്വകാര്യബസില്‍ കയറാന്‍ ശ്രമിക്കവെ മാടായി മൂലക്കീലിലെ പൊയിര്യന്‍ വീട്ടില്‍ പി.രജനിക്കാണ്(38) പരിക്കേറ്റത്. ബസ് ഡ്രൈവറുടെ പേരില്‍ കേസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Passenger leaves bus before boarding Kannur case filed against driver
