#iffk2024 | സ്‍ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം; ഐഎഫ്എഫ്‍കെയില്‍ തിളങ്ങി അപ്പുറവും ഫെമിനിച്ചി ഫാത്തിമയും

#iffk2024 |  സ്‍ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം; ഐഎഫ്എഫ്‍കെയില്‍ തിളങ്ങി അപ്പുറവും ഫെമിനിച്ചി ഫാത്തിമയും
Dec 16, 2024 02:57 PM | By Athira V

മേളയിലെ പ്രധാന ആകർഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്‍മിയുടെ 'അപ്പുറവും' ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‍ത 'ഫെമിനിച്ചി ഫാത്തിമയും' ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രണ്ടു ചിത്രങ്ങളും നേടിയത്.

സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം കൂടിയാണ്.

ചെറുപ്പം മുതൽ എഴുത്തിൽ അഭിരുചിയുണ്ടായിരുന്ന തനിക്കു സിനിമ എന്ന മാധ്യമത്തിലൂടെ സർഗാത്മകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സാധിച്ചതായി സംവിധായിക ഇന്ദു ലക്ഷ്‍മി പറയുന്നു. അതിനുള്ള ഊർജം തന്നതു സിനിമ മേഖലയാണ്.

ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമാമേഖലയിലേക്ക് കടന്നു വന്ന തനിക്ക് സിനിമയിലൂടെ കഥപറയാൻ എന്നും ആവേശമുണ്ടായിരുന്നു.

സിനിമ കാണുന്നതു പോലെ തന്നെ സിനിമയുടെ ചിത്രീകരണവും ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. അണിയറ പ്രവർത്തകരും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.

പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നും വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് അപ്പുറം എന്ന സിനിമ ചിത്രീകരിച്ചത്'- എഴുത്തുകാരിയും സംവിധായികയുമായ ഇന്ദു ലക്ഷ്‍മി പറഞ്ഞു.

അമ്മയോടുള്ള സ്‌നേഹത്തിനും അവരെ നഷ്ടപ്പെടുമെന്ന ഭയത്തിനുമിടയിൽ അകപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം. സമകാലിക സാമൂഹിക സാഹചര്യത്തിൽ ഒരു പെൺകുട്ടി നേരിടാൻ സാധ്യതയുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിത്രം കൃത്യമായി ചർച്ച ചെയ്യുന്നു.

അനഘ രവി, ജഗദീഷ്, മിനി ഐ ജി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദിന്റെ 'ഫെമിനിച്ചി ഫാത്തിമ' യാണ് രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം. എന്റെ സിനിമയും അതിലെ ഫാത്തിമയും ഞാൻ കണ്ടു വളർന്ന, കേട്ടുശീലിച്ച എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ്.

എന്റെ ഉമ്മയും സഹോദരിമാരും കൂട്ടുകാരികളും നേരിട്ട അനുഭവങ്ങളുടെയും ഞാൻ കണ്ട് മനസിലാക്കിയ കഥകളുടെയും ഒരു സമാഹാരമാണ് ഈ കൊച്ചു സിനിമ.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യാരാണെന്ന ഫെമിനിസത്തിലാണ് ഞാനും വിശ്വസിക്കുന്നത് - ഫാസിൽ പറയുന്നു.


മേളയിലെ സ്ത്രീ പ്രാധാന്യവും മലയാളികളുടെ പുരോഗമന ചിന്തകളും പ്രതിഫലിക്കുന്ന ഇത്തരം ചിത്രങ്ങൾ സിനിമാ പ്രേമികൾക്കും നവാഗത സിനിമ പ്രവർത്തകർക്കും ഏറെ പ്രതീക്ഷ ഉളവാക്കുന്നതാണ്.


#Reflecting #Feminist #Position #Appuram #FeminichiFatima #shine #iFFK

Next TV

Related Stories
#IFFK2024 | ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്‌കെ മാറി -എൻ.എസ്. മാധവൻ

Dec 16, 2024 04:35 PM

#IFFK2024 | ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്‌കെ മാറി -എൻ.എസ്. മാധവൻ

ബിനാലെ പോലെ ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐ.എഫ്.എഫ്.കെ....

Read More >>
#iffk2024 | പേപ്പർ ബാഗ് മുഖത്തണിഞ്ഞ മനുഷ്യർ: ശ്രദ്ധേയമായി 'ഷിർക്കോവ'

Dec 16, 2024 04:31 PM

#iffk2024 | പേപ്പർ ബാഗ് മുഖത്തണിഞ്ഞ മനുഷ്യർ: ശ്രദ്ധേയമായി 'ഷിർക്കോവ'

അദ്ദേഹവും അവരിൽ ഒരാളായി മാറുന്നു എന്ന ചിന്തയിൽ നിന്നാണ് പേപ്പർ ബാഗുകൾ മുഖത്തണിഞ്ഞ മനുഷ്യരുടെ രൂപങ്ങൾ മനസിൽ...

Read More >>
#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

Dec 16, 2024 02:48 PM

#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

ജിതിൻ സംവിധാനം ചെയ്ത പാത്ത് എന്ന സിനിമ 15ന് വൈകിട്ട് 6.15ന് ശ്രീ തിയേറ്ററിൽ...

Read More >>
#iffk2024 |  ' ഇത് കളറായിട്ടുണ്ട്  ' , ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

Dec 16, 2024 02:21 PM

#iffk2024 | ' ഇത് കളറായിട്ടുണ്ട് ' , ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ...

Read More >>
#iffk2024 | വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ; പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ദ ഹൈപ്പർബോറിയൻസ്

Dec 16, 2024 02:11 PM

#iffk2024 | വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ; പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ദ ഹൈപ്പർബോറിയൻസ്

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ...

Read More >>
#iffk2024 | 'കാമദേവൻ നക്ഷത്രം കണ്ടു'; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ

Dec 16, 2024 01:15 PM

#iffk2024 | 'കാമദേവൻ നക്ഷത്രം കണ്ടു'; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ

'മലയാള സിനിമ ഇന്ന്'എന്ന വിഭാഗത്തിലായിരുന്നു 'കാമദേവൻ നക്ഷത്രം കണ്ടു'ന്റെ...

Read More >>
Top Stories