---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക് "
english_title: "Private bus Accident Kozhikode Koyilandy several injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301712/private-bus-accident-kozhikode-koyilandy-several-injured"
published_at: "2025-07-10T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686f8bc15139a_accidnet.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** ദേശീയപാതയിൽ വെങ്ങളം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂർ ഇരിട്ടിയിലേക്ക് പോകുന്ന പാലക്കാടൻസ് എന്ന ബസാണ് നിയന്ത്രണം വിട്ട് മേൽപാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയത്.

## Article Content

ദേശീയപാതയിൽ വെങ്ങളം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂർ ഇരിട്ടിയിലേക്ക് പോകുന്ന പാലക്കാടൻസ് എന്ന ബസാണ് നിയന്ത്രണം വിട്ട് മേൽപാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയത്.

ബസ്സിന്റെ മുൻഭാഗത്തെ നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രികളിലേക്ക് മാറ്റി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. കൈവരിയിലേക്ക് ഇടിച്ചു കയറിയ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുപ്പതിലേറെ പേർക്ക് പരിക്കുണ്ടെന്നാണ് കരുതുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതതടസമുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301712/private-bus-accident-kozhikode-koyilandy-several-injured)