#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്
Dec 16, 2024 02:48 PM | By Athira V

( www.truevisionnews.com) സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നു സംവിധായകൻ ജിതിൻ ഐസക് തോമസ്.

ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താൻ ആദ്യമായി സിനിമ സംവിധാനം ചെയ്തതെന്നും അറ്റൻഷൻ പ്ലീസ് മുതൽ പാത്ത് വരെയുള്ള നാലു സിനിമകളുടെ സംവിധായകനായ ജിതിൻ പറയുന്നു.

ജിതിൻ സംവിധാനം ചെയ്ത പാത്ത് എന്ന സിനിമ 15ന് വൈകിട്ട് 6.15ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിച്ചു.

സമൂഹത്തിന്റെയും ലോകത്തിന്റെയും പ്രതിഫലനമാണു പാത്ത് എന്ന സിനിമയിലൂടെ ജിതിൻ ചിത്രീകരിച്ചത്. എല്ലാത്തിനും അവകാശം ഉന്നയിക്കുന്ന, ഞങ്ങളുടെ സ്വന്തമാണ് പലതുമെന്ന സമകാലിക ലോകത്തിന്റെ ചിന്തയാണ് സിനിമയുടെ അടിസ്ഥാനം.

മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയത്. വ്യത്യസ്തമായ കഥാസന്ദർഭവും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമാണ് സിനിമ നൽകിയത്.

കൂട്ടുകാരുമായി ചേർന്നു പെട്ടെന്നൊരുക്കിയ ചിത്രമെന്നാണ് പാത്തിനെക്കുറിച്ച് സംവിധായകൻ പറയുന്നത്. പാത്തിലെ മുഖ്യ ഗാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

എഐയുടെ കലാരംഗത്തുള്ള കടന്നുകയറ്റം ചർച്ച ചെയുന്ന സമയത്ത് സിനിമയുടെ ടൈറ്റിൽ കാർഡിൽ എഐക്ക് നന്ദി പറയുകയാണ് ജിതിൻ.

സംവിധായകന്റെ പരിമിതികൾ കൂടി കാരണമാണ് എഐ ഉപയോഗിച്ചു ഗാനം ചിട്ടപ്പെടുത്തിയത്. ജിതിന്റെ വളർത്തു നായയായ മുരളിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പാത്തിന്റെ അടുത്ത് സ്‌ക്രീനിങ് 17നു 3.30നു ന്യൂ തിയേറ്ററിലും 19ന് ഉച്ചയ്ക്കു 12.15ന് അജന്ത തിയേറ്ററിലും പ്രദർശിപ്പിക്കും.

#IFFK #Film #Lovers #Festival #JithinIsaacThomas

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories