#iffk2024 | 'കാമദേവൻ നക്ഷത്രം കണ്ടു'; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ

#iffk2024 | 'കാമദേവൻ നക്ഷത്രം കണ്ടു'; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ
Dec 16, 2024 01:15 PM | By Athira V

( www.truevisionnews.com)രുപതോളം കൂട്ടുകാർ ചേർന്ന് ഐഫോണിലെടുത്ത സിനിമ 'കാമദേവൻ നക്ഷത്രം കണ്ടു' ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമാകുന്നു.

കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്.

യുവ സംവിധായകർക്കും കലാകാരന്മാർക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്‌കെ വലിയ പങ്കു വഹിക്കുന്നതായി പ്രദർശന ശേഷം ആദിത്യ ബേബി പറഞ്ഞു.

'മലയാള സിനിമ ഇന്ന്'എന്ന വിഭാഗത്തിലായിരുന്നു 'കാമദേവൻ നക്ഷത്രം കണ്ടു'ന്റെ പ്രദർശനം. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു.

ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രമേയം.

സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങൾക്കോ വിചാരങ്ങൾക്കോ വില കൽപ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു.

അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങീ സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയിൽ പ്രമേയങ്ങളാകുന്നു. സിനിമ 18ന് രാവിലെ ഒമ്പതിനു കൈരളി തിയേറ്ററിലും 19ന് വൈകിട്ട് ആറിന് ന്യൂ തിയേറ്റർ സ്‌ക്രീൻ 2ലും ചിത്രം പ്രദർശിപ്പിക്കും.

#kaamadevannakshathramkandu #movie #made #iPhone #friends #that #got #noticed #IFFK #2024

Next TV

Related Stories
#iffk2024 |  സ്‍ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം; ഐഎഫ്എഫ്‍കെയില്‍ തിളങ്ങി അപ്പുറവും ഫെമിനിച്ചി ഫാത്തിമയും

Dec 16, 2024 02:57 PM

#iffk2024 | സ്‍ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം; ഐഎഫ്എഫ്‍കെയില്‍ തിളങ്ങി അപ്പുറവും ഫെമിനിച്ചി ഫാത്തിമയും

സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ...

Read More >>
#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

Dec 16, 2024 02:48 PM

#iffk2024 | ഐഎഫ്എഫ്‌കെ സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവം -ജിതിൻ ഐസക് തോമസ്

ജിതിൻ സംവിധാനം ചെയ്ത പാത്ത് എന്ന സിനിമ 15ന് വൈകിട്ട് 6.15ന് ശ്രീ തിയേറ്ററിൽ...

Read More >>
#iffk2024 |  ' ഇത് കളറായിട്ടുണ്ട്  ' , ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

Dec 16, 2024 02:21 PM

#iffk2024 | ' ഇത് കളറായിട്ടുണ്ട് ' , ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ...

Read More >>
#iffk2024 | വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ; പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ദ ഹൈപ്പർബോറിയൻസ്

Dec 16, 2024 02:11 PM

#iffk2024 | വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങളുമായി ഒരു സിനിമ; പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ദ ഹൈപ്പർബോറിയൻസ്

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ...

Read More >>
#iffk2024 | ജനകീയമായി ഐഎഫ്എഫ്‍കെ 2024; അപ്പുറവും വിക്ടോറിയയും വീണ്ടും, 67 ചിത്രങ്ങള്‍ ഇന്ന്

Dec 16, 2024 07:48 AM

#iffk2024 | ജനകീയമായി ഐഎഫ്എഫ്‍കെ 2024; അപ്പുറവും വിക്ടോറിയയും വീണ്ടും, 67 ചിത്രങ്ങള്‍ ഇന്ന്

നാലാം ദിനം 14 തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ...

Read More >>
#iffk2024 | മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ; ഓപ്പൺ ഫോറം

Dec 15, 2024 09:36 PM

#iffk2024 | മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ; ഓപ്പൺ ഫോറം

സിനിമ നിർമിതബുദ്ധിയുടെ കാലത്ത്' എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ(15 ഡിസംബർ) ഓപ്പൺ...

Read More >>
Top Stories