#stabbed | മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ചു, അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തി പ്ലസ് വൺ വിദ്യാർത്ഥി

#stabbed | മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ചു, അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തി പ്ലസ് വൺ വിദ്യാർത്ഥി
Dec 15, 2024 02:42 PM | By Athira V

ബഹ്‌റൈച്ച്: ( www.truevisionnews.com) ക്ലാസ് മുറിയിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി വീഴ്ത്തി കൗമാരക്കാർ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം.

രാജേന്ദ്ര പ്രസാദ് വർമ എന്ന 54കാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാർത്ഥികൾ കുത്തിയത്.

ദിവസങ്ങളുടെ ഇടവേളയിൽ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകൻ ശ്രദ്ധിക്കുകയും വിദ്യാർത്ഥികളെ സഹപാഠികളുടെ മുന്നിൽ വച്ച് ശാസിക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 54കാരൻ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബഹ്‌റൈച്ചിലെ സ്വകാര്യ സ്കൂളിലെ ക്ലാസ് മുറിയിലാണ് അക്രമം നടന്നത്. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ അക്രമിച്ച കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

പ്ലസ് 1 വിദ്യാർത്ഥികളേയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനെയാണ് വിദ്യാർത്ഥികൾ ആക്രമിച്ചത്. വ്യാഴാഴ്ച ക്ലാസിൽ ഹാജർ എടുക്കുന്നതിനിടെയായിരുന്നു അക്രമം.

https://x.com/biosagain/status/1867535160402415659

ക്ലാസ് മുറിയിൽ നിന്നുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കസേരയിൽ ഇരിക്കുന്ന അധ്യാപകന്റെ അരികിലേക്ക് എത്തിയ വിദ്യാർത്ഥി പിന്നിൽ നിന്നാണ് ആക്രമിച്ചത്. വിദ്യാർത്ഥി ആക്രമിക്കാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

#Teacher #reprimanded #bringing #cellphone #plusone #student #stabs #teacher #classroom

Next TV

Related Stories
#rajeevchandrasekhar | വയനാട് ദുരന്തം; ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി - രാജീവ് ചന്ദ്രശേഖർ

Dec 15, 2024 03:51 PM

#rajeevchandrasekhar | വയനാട് ദുരന്തം; ഹെലികോപ്ടര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി - രാജീവ് ചന്ദ്രശേഖർ

എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ്...

Read More >>
#suicidecase | 24 പേജുള്ള കത്തെഴുതി വച്ചു, മകന്റെ ചെലവിനായി പണം ആവശ്യപ്പെട്ട് മാനസിക പീഡനം; ജീവനൊടുക്കിയ ടെക്കി യുവാവിന്റെ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

Dec 15, 2024 11:01 AM

#suicidecase | 24 പേജുള്ള കത്തെഴുതി വച്ചു, മകന്റെ ചെലവിനായി പണം ആവശ്യപ്പെട്ട് മാനസിക പീഡനം; ജീവനൊടുക്കിയ ടെക്കി യുവാവിന്റെ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് അറസ്റ്റ്. ഹരിയാനയിലെ ഗുർഗ്രാമിൽ നിന്നാണ് നികിതയെ പൊലീസ് അറസ്റ്റ്...

Read More >>
#Death | 'ഇഡിയുടെ പീഡനം സഹിക്കാൻ വയ്യ '; വ്യവസായ ദമ്പതികൾ ആത്മഹത്യ ചെയ്തു

Dec 15, 2024 08:47 AM

#Death | 'ഇഡിയുടെ പീഡനം സഹിക്കാൻ വയ്യ '; വ്യവസായ ദമ്പതികൾ ആത്മഹത്യ ചെയ്തു

വ്യവസായി മനോജ് പർമറെയും ഭാര്യ നേഹയെയുമാണ് വീട്ടിൽ മരിച്ച നിലയിൽ...

Read More >>
#KCVenugopal | ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനാണ് മോദി -കെ.സി വേണുഗോപാൽ എംപി

Dec 14, 2024 10:41 PM

#KCVenugopal | ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനാണ് മോദി -കെ.സി വേണുഗോപാൽ എംപി

പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ല. എത്ര പ്രസംഗങ്ങൾ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങൾ ജനത്തിന്...

Read More >>
#NarendraModi  | 'ഭരണഘടനയെ നിന്ദിച്ച് നെഹ്‌റു ചെയ്ത ആ പാപം ഇന്ദിര പിന്തുടർന്നു, കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്'

Dec 14, 2024 07:31 PM

#NarendraModi | 'ഭരണഘടനയെ നിന്ദിച്ച് നെഹ്‌റു ചെയ്ത ആ പാപം ഇന്ദിര പിന്തുടർന്നു, കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്യുന്നത്'

ഭരണഘടനയെ നിരന്തരം വേട്ടയാടിയത് കോൺഗ്രസ് ആണെന്നും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചെന്നും മോദി കടന്നാക്രമിച്ചു....

Read More >>
#kidnapped | അധ്യാപകനെ തട്ടികൊണ്ടുപോയി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി  വിവാഹം കഴിപ്പിച്ച്  വധുവിന്റെ ബന്ധുക്കൾ

Dec 14, 2024 07:23 PM

#kidnapped | അധ്യാപകനെ തട്ടികൊണ്ടുപോയി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ച് വധുവിന്റെ ബന്ധുക്കൾ

നാല് വർഷമായി ഇവർ പ്രണയത്തിലാണെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കൾ യുവാവിനെ നിർബന്ധിച്ച് വിവാഹം...

Read More >>
Top Stories