പരിയാരം: (truevisionnews.com) കുലുക്കിക്കുത്ത് കളിക്കാരായ രണ്ടുപേര്‍ പോലീസ് പിടിയില്‍.
ചെറുതാഴം സെന്റര്‍ കൊവ്വലിലെ പുതിയ വീട്ടില്‍ എ.വി.അജയന്‍(49), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(42) എന്നിവരെയാണ് പരിയാരം എസ്.ഐ എന്‍.പി.രാഘവന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നരീക്കാംവള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം വെച്ചാണ് പണം വെച്ച് അമിതലാഭത്തിനായി കുലുക്കിക്കുത്തില്‍ ഏര്‍പ്പെട്ട ഇവരെ പിടികൂടിയത്.20,210 രൂപയും പിടിച്ചെടുത്തു.
#Money #shaking #game #Kannur #Two #arrested