#iffk2024 | 'യഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്നു; റിപ്‌ടൈഡ് മൂന്നു ഭാഗങ്ങളായി കഥ പറയുന്നു' -അഫ്രാദ് വി.കെ

#iffk2024 | 'യഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്നു; റിപ്‌ടൈഡ് മൂന്നു ഭാഗങ്ങളായി കഥ പറയുന്നു' -അഫ്രാദ് വി.കെ
Dec 15, 2024 07:31 PM | By Athira V

( www.truevisionnews.com) രു നോവൽ പോലെ വായിക്കാൻ കഴിയുന്ന സിനിമ നിർമിക്കുക എന്ന ആശയമാണു മൂന്നു ഭാഗങ്ങളായി കഥ പറയുന്ന റിപ്‌ടൈഡെന്ന് സംവിധായകൻ അഫ്രാദ് വി.കെ. പറഞ്ഞു.

ഓരോ ഫ്രെയിം അവസാനിക്കുന്നത് ഒരു ഫെയ്ഡ് ഔട്ടിലാണ്, എനിക്കത് ഓരോ പേജ് അവസാനിക്കുകയും അടുത്തത് തുടങ്ങുന്നത് പോലെയാണന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ സാഹിത്യപരമായിട്ടുള്ള അംശങ്ങൾ ഏറെയുണ്ടെന്നും സംവിധായകൻ കൂടിച്ചേർത്തു.

ആദ്യ ചിത്രമെന്ന നിലയിൽ സിനിമനിർമാണ പ്രക്രിയയിലെ കൂട്ടായ പ്രവർത്തനവും അവിടെ നടന്ന രസകരമായ അംശങ്ങളുമായിരുന്നു ഏറ്റവും ആവേശമായി തനിക്ക് തോന്നിയത് - ഐഎഫ്എഫ്‌കെയിൽ റിപ്‌റ്റൈഡിന്റെ പ്രദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അഫ്രാദ്.

പി. പത്മരാജന്റെ,' നിങ്ങളുടെ താവളങ്ങൾ നിങ്ങൾക്ക്' എന്ന ചെറുകഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അഫ്രാദ് വി.കെ. സംവിധാനം ചെയ്ത ചിത്രമാണ് റിപ്‌ടൈഡെന്ന് അദ്ദേഹം പറഞ്ഞു.

ഡിപ്ലോമ ഫിലിം പ്രൊജക്റ്റായി ചെയ്ത റിപ് ടൈഡ് ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.

29 ഐഎഫ്എഫ്‌കെയിൽ കലൈഡോസ്‌കോപ്പ് വിഭാഗത്തിലുള്ള ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് മേളയുടെ മൂന്നാം ദിനം നടന്നത്. തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരോടുള്ള ചോദ്യോത്തര വേളയും നടന്നു.

ചാർളിയുടെയും സുകുവിന്റെയും പ്രണയം ഇതിവൃത്തമാകുന്ന ചിത്രത്തിന്റെ പശ്ചാത്തലം റെട്രോ കാലഘട്ടമാണ്. യഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്ന കഥയും പശ്ചാത്തല സംഗീതവും വ്യത്യസ്തമായ അനുഭവമാണ്.

നിലമ്പൂർ, പയ്യോളി, ഫറൂഖ് കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സംവിധായകനായ അഫ്രാദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.

#Reality #dream #and #fantasy #are #intertwined #Riptide #tells #story #three #parts #AfradVK

Next TV

Related Stories
#iffk2024 | 'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി

Dec 15, 2024 09:53 PM

#iffk2024 | 'മറക്കില്ലൊരിക്കലും'; മുതിര്‍ന്ന നടിമാരെ ആദരിച്ച് ചലച്ചിത്രോത്സവ വേദി

ആദരിക്കപ്പെട്ട ഓരോ നടിമാരും മലയാള സിനിമയ്ക്കു നൽകിയ സംഭാവനകൾ അടയാളപ്പെടുത്തിയ പ്രൊഫൈൽ വിഡിയോകൾ ചടങ്ങിൽ...

Read More >>
#iffk2024 | മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ; ഓപ്പൺ ഫോറം

Dec 15, 2024 09:36 PM

#iffk2024 | മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ; ഓപ്പൺ ഫോറം

സിനിമ നിർമിതബുദ്ധിയുടെ കാലത്ത്' എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ(15 ഡിസംബർ) ഓപ്പൺ...

Read More >>
#iffk2024 | 'തന്റെ പ്രായാധിക്യം മൂലം ഏറ്റവും കൂടുതൽ വിവേചനം നേരിട്ടു' -ആൻ ഹുയി

Dec 15, 2024 09:30 PM

#iffk2024 | 'തന്റെ പ്രായാധിക്യം മൂലം ഏറ്റവും കൂടുതൽ വിവേചനം നേരിട്ടു' -ആൻ ഹുയി

പുരസ്‌കാരം മുന്നോട്ടുള്ള ജീവിതയാത്രയിൽ പ്രചോദനം നൽകുമെന്നും അവർ...

Read More >>
#iffk2024 | അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

Dec 15, 2024 07:53 PM

#iffk2024 | അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം

സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ...

Read More >>
#iffk2024 | കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്' -ആൻ ഹുയി

Dec 15, 2024 07:43 PM

#iffk2024 | കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്' -ആൻ ഹുയി

കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനോടുവിൽ എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം...

Read More >>
#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

Dec 15, 2024 05:44 PM

#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം പരമാവധി...

Read More >>
Top Stories