#accident | കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച് വീണു; അത്ഭുത രക്ഷപ്പെടൽ

#accident |  കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച് വീണു; അത്ഭുത രക്ഷപ്പെടൽ
Dec 15, 2024 06:59 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് അപകടം.

തൊട്ടുപിന്നാലെ എത്തിയ കാര്‍ വെട്ടിച്ചുമാറ്റി ബ്രേക്ക് ചെയ്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നിലത്ത് വീണ വയോധികൻ കാറിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കുടയിൽ കുടുങ്ങിയ വയോധികൻ വീഴുന്നത് കണ്ട് കാര്‍ യാത്രക്കാരൻ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ കോഴിക്കോട് കക്കോടി പാലത്തിൽ വെച്ച് നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

വഴിയോരങ്ങളിലും മറ്റും ഗുഡ്സ് ഓട്ടോയിൽ സാധനങ്ങള്‍ വിൽക്കുന്ന ഓട്ടോറിക്ഷയുടെ കുടയാണ് അപകടത്തിനിടയാക്കിയത്. വഴിയോരങ്ങളിലും മറ്റും നിര്‍ത്തി വിൽക്കാൻ നാരങ്ങയും കയറ്റി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ വലിയ കുടയും കെട്ടിവെച്ചിരുന്നു.

വാഹനം ഓടിക്കുമ്പോള്‍ ഇത് മടക്കിവെച്ചിരുന്നില്ല. കക്കോടി പാലത്തിലെ വീതി കുറഞ്ഞ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിൽ വെച്ച് വേഗതയിൽ പോവുകയായിരുന്ന ഓട്ടോയിൽ നിന്ന് കാറ്റ് പിടിച്ച് കുട താഴേക്ക് ചെരിഞ്ഞു.

ഈ സമയം റോഡിലൂടെ എതിര്‍ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന വയോധികന്‍റെ മുഖത്തേക്കാണ് കുട വീണത്. കുട വീണത് അറിയാതെ ഗുഡ്സ് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ വയോധികൻ പിന്നിലേക്ക് അടിച്ചുവീഴുകയായിരുന്നു.

പിന്നിൽ വന്ന കാര്‍ ഡ്രൈവര്‍ വയോധികൻ വീഴുന്നത് കണ്ട ഉടനെ കാര്‍ വലത്തോട്ട് വെട്ടിച്ച് നിര്‍ത്തുകയായിരുന്നു.

കാര്യമായ പരിക്കേൽക്കാതെ വയോധികൻ രക്ഷപ്പെട്ടെങ്കിലും കുട നിര്‍ത്തിവെച്ചുള്ള ഇത്തരം അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

#Kozhikode #Goods #Auto #Big #Umbrella #Stuck #ElderlyMan #Fell #Down #Miraculous #escape

Next TV

Related Stories
#sandalwood |  അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

Dec 15, 2024 09:11 PM

#sandalwood | അടുക്കളയിലും പുറത്തുമായി 12 ചാക്കുകളിൽ ചന്ദനം കണ്ടെത്തി, വീട്ടുടമ ഒളിവിൽ

വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാൽ ഇയാളെ...

Read More >>
#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്,  ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

Dec 15, 2024 08:46 PM

#pinarayivijayan | എന്തേ കേരളത്തിന് ഭ്രഷ്ട്? നാട് തുലയട്ടേ എന്ന നിലപാടാണ് ബിജെപിക്ക്, ഏകോപിതമായി കേരളത്തിന്റെ ശബ്ദമുയരേണ്ട ഘട്ടമായി -മുഖ്യമന്ത്രി

കൃത്യമായി മാനദണ്ഡങ്ങള്‍ പ്രകാരമാണ് കേരളം കണക്ക് തയാറാക്കി സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി...

Read More >>
#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

Dec 15, 2024 08:20 PM

#konniaccident | വീടുകളിൽ മൂകത തളംകെട്ടി, മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ്; ഏറ്റുവാങ്ങിയത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ, സംസ്കാരം 18ന്

എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ...

Read More >>
#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച്  വയോധികന്‍ മരിച്ചു

Dec 15, 2024 08:16 PM

#Death | പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു

ഞായറാഴ്ച വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം...

Read More >>
#rescued | കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Dec 15, 2024 08:07 PM

#rescued | കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

യുവാവ് പാറയിടുക്കിൽ കുടുങ്ങിയത് രണ്ട് മണിക്കൂറിനുശേഷം അഞ്ചുമണിയോടെയാണ് നാട്ടുകാര്‍...

Read More >>
Top Stories