#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ
Dec 15, 2024 05:44 PM | By Athira V

( www.truevisionnews.com) മരണാനന്തര അവയവദാനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കുകയാണു കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ).

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനാകാം ജീവനേകാം' ക്യാമ്പയിന് കൂടുതൽ പ്രചരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി ഐഎഫ്എഫ്‌കെ വേദിയിൽ സംഘടിപ്പിച്ചിരിക്കന്ന രജിസ്‌ട്രേഷൻ ഡ്രൈവ് ശ്രദ്ധേയമാകുന്നു. ടാഗോർ തിയേറ്ററിലേക്കുള്ള മുഖ്യ പ്രവേശന കവാടത്തിനു സമീപമാണ് കെ-സോട്ടോ സ്റ്റാൾ.

ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താം. രജിസ്‌ട്രേഷന് എത്തുന്നവർ ആധാർ നമ്പർ കൈയിൽ കരുതണം. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിനുള്ള മികച്ച വേദിയാണിത്.

സ്റ്റാളിലെത്തുന്നവർക്ക് കെ-സോട്ടോ പ്രതിനിധികൾ രജിസ്റ്റർ ചെയ്തു നൽകുന്നതായിരിക്കും. ഐഎഫ്എഫ്‌കെ സമാപിക്കുന്നത് വരെ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ സ്റ്റാൾ പ്രവർത്തിക്കും. കെ-സോട്ടോയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് ksotto.kerala.gov.in

#KSoto #offers #direct #registration #posthumous #organ #donation

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories