#iffk2024 | ഐ.എഫ്.എഫ്.കെ. മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ

#iffk2024 | ഐ.എഫ്.എഫ്.കെ. മൂന്നാം ദിനത്തിൽ തിങ്ങി നിറഞ്ഞു തിയേറ്ററുകൾ
Dec 15, 2024 05:00 PM | By Athira V

( www.truevisionnews.com) കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു പ്രദർശനം. പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങൾക്കും മികച്ച ജനസ്വീകാര്യത ലഭിച്ചു.

കൈരളി, അജന്ത, ടാഗോർ, കലാഭവൻ തീയേറ്ററുകളിൽ ചലച്ചിത്രാസ്വാദകരുടെ വലിയ തിരക്കായിരുന്നു. വ്യത്യസ്തമായ കഥകളും അവതരണ ശൈലിയുമാണു മേളയിലെ സിനിമകളെ ജനപ്രിയമാക്കുന്നത്.

ലോക സിനിമ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്‌നിനോയുടെ ക്വീറിന് വലിയ ജനപങ്കാളിത്തമാണ് അജന്താ തീയേറ്ററിലുണ്ടായത്.

മെക്‌സിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, സ്വവർഗ ബന്ധങ്ങളുടെ സങ്കീർണതകളും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളുമാണു ചർച്ചചെയ്യുന്നത്.

മത്സര വിഭാഗത്തിലെ സ്പാനിഷ് ചിത്രം 'മെമ്മറിസ് ഓഫ് എ ബെണിങ് ബോഡി' നിറഞ്ഞ കൈയടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.

ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ 'ഭാഗ്ജാൻ' ഫീൽഡിൽ 2020ൽ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജയിച്ചേങ് 'ഭാഗ്ജാൻ' ഒരുക്കിയത്. ഡോക്യുമെന്ററി ശൈലിയിൽ എടുത്ത സിനിമയിൽ കൂടുതലും അഭിനയിച്ചത് ദുരന്ത ബാധിതരാണ്.

ജയൻ ചെറിയാന്റെ 'റിതം ഓഫ് ദമ്മം, കലേഡോസ്‌കോപ്പ് വിഭാഗത്തിൽ അഫ്രാത് വി.കെ. സംവിധായം ചെയ്ത റിപ്‌റ്റൈഡ്, ഫാസിൽ മുഹമ്മദിന്റെ ഇന്റർനാഷണൽ കോമ്പറ്റിഷൻ വിഭാഗത്തിലുള്ള 'ഫെമിനിച്ചി ഫാത്തിമ' എന്നിവ മൂന്നാം ദിനത്തിൽ പ്രേക്ഷകരുടെ മനം കീഴടക്കി.

#IFFK #The #theaters #were #packed #third #day

Next TV

Related Stories
#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

Dec 15, 2024 05:44 PM

#iffk2024 | 'ജീവനേകാം ജീവനാകാം' ; മരണാനന്തര അവയവദാനത്തിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കി കെ-സോട്ടോ

ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം പരമാവധി...

Read More >>
#iffk2024 | മേളയിൽ കൗതുകമുണർത്തി, കേരളത്തനിമയുമായി സുവനീർ ഷോപ്പ്

Dec 15, 2024 03:45 PM

#iffk2024 | മേളയിൽ കൗതുകമുണർത്തി, കേരളത്തനിമയുമായി സുവനീർ ഷോപ്പ്

മേളയിലെത്തുന്ന വിദേശികളും സ്വദേശികളുമായ സിനിമപ്രേമികൾക്ക് മലയാള ഭാഷ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സ്റ്റാളിന്റെ...

Read More >>
#iffk2024 | ഐഎഫ്എഫ്കെയിൽ സിനിമാസ്വാദകർക്കായി; നാലാം ദിനത്തിൽ പ്രദർശനത്തിന് എത്തുന്നത് 67 ചിത്രങ്ങൾ

Dec 15, 2024 03:41 PM

#iffk2024 | ഐഎഫ്എഫ്കെയിൽ സിനിമാസ്വാദകർക്കായി; നാലാം ദിനത്തിൽ പ്രദർശനത്തിന് എത്തുന്നത് 67 ചിത്രങ്ങൾ

ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ്...

Read More >>
#iffk2024 | ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

Dec 15, 2024 02:54 PM

#iffk2024 | ക്രൗഡ് ഫണ്ടിങ് മുതൽ നിർമിതബുദ്ധി വരെ: ഗൗരവകര ചർച്ചകളുമായി മീറ്റ് ദി ഡയറക്ടർ

സിനിമയുടെ നിർമാണത്തിന് സഹായമാകുന്ന നിരവധി സാധ്യതകളെ പറ്റിയും സർക്കാർ സംവിധാനങ്ങളെ പറ്റിയും ചർച്ചകൾ...

Read More >>
Top Stories