( www.truevisionnews.com) 29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മാനവീയം വീഥിയിലെ കലാപരിപാടികൾക്ക് തുടക്കമായി.

ജെ ആർ ദിവ്യ ആൻഡ് ദി ബാൻഡ് നേതൃത്വം നൽകിയ സംഗീത പരിപാടി ആസ്വദിക്കാൻ വൻ ജനക്കൂട്ടമാണു മാനവീയത്തിലേക്ക് ഒഴുകിയെത്തിയത്.
19 വരെ ദിവസവും വൈകിട്ട് മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മേളയുടെ മൂന്നാം ദിനമായ നാളെ (15/12/2024) വൈകീട്ട് ചലച്ചിത്ര അക്കാദമിയുടെ നേൃത്വത്തിൽ
മുതിർന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' പരിപാടി വൈകിട്ട് 4.30നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.
#People #throng #ManaviyamVeethi #to #enjoy #art #feast
