#iffk2024 | ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷക പങ്കാളിത്തം അത്ഭുതപ്പെടുത്തി -ആഗ്നസ് ഗൊദാർദ്

#iffk2024 | ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷക പങ്കാളിത്തം അത്ഭുതപ്പെടുത്തി -ആഗ്നസ് ഗൊദാർദ്
Dec 14, 2024 08:31 PM | By Athira V

( www.truevisionnews.com) നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്ത ഫ്രഞ്ച് ഛായാഗ്രാഹകയും 29-ാമത് ഐഎഫ്എഫ്കെ ജൂറി ചെയർപേഴ്സണുമായ ആഗ്‌നസ് ഗൊദാർദ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐ.എഫ്.എഫ്.കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്‌സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു.

നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ ഒരു മേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സുന്ദരവും സർഗാത്മകവുമായ വേദികളാണ് ഓരോ ഓപ്പൺ ഫോറങ്ങളുമെന്നും അതിവിപുലമായ ജനാധിപത്യത്തിന്റെ ഇടങ്ങളാണ് അവയെന്നും ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര അക്കാദമി ചെയർമാർ പ്രേംകുമാർ പറഞ്ഞു.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ടി.വി. ചന്ദ്രൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവരും പങ്കെടുത്തു.

നിരൂപകനും ഗവേഷകനുമായ നിസാം അസഫ് ആദ്യ ഓപ്പൺ ഫോറത്തിൽ മോഡറേറ്ററായി. ചലച്ചിത്രോത്സവത്തിന്റെ മുഖ്യ വേദിയായ ടാഗോർ തിയേറ്റർ പരിസരത്തെ വേദിയിൽ വൈകുന്നേരങ്ങളിൽ അഞ്ചു മുതൽ ആറു വരെയാണ് ഓപ്പൺ ഫോറങ്ങൾ നടക്കുക.

#Audience #participation #at #IFFK #was #surprising #AgnesGoddard

Next TV

Related Stories
#iffk2024 | മാനവീയം വീഥിയിൽ കലാവിരുന്ന് ആസ്വദിക്കാൻ ജനത്തിരക്ക്

Dec 14, 2024 08:56 PM

#iffk2024 | മാനവീയം വീഥിയിൽ കലാവിരുന്ന് ആസ്വദിക്കാൻ ജനത്തിരക്ക്

19 വരെ ദിവസവും വൈകിട്ട് മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പരിപാടികൾ...

Read More >>
#iffk2024 | 25 വർഷത്തെ സ്വപ്ന സാക്ഷാത്കരവുമായി ശോഭന പടിഞ്ഞാറ്റിൽ ഐ.എഫ്.എഫ്.കെയിൽ

Dec 14, 2024 08:50 PM

#iffk2024 | 25 വർഷത്തെ സ്വപ്ന സാക്ഷാത്കരവുമായി ശോഭന പടിഞ്ഞാറ്റിൽ ഐ.എഫ്.എഫ്.കെയിൽ

ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ്'ഗേൾ ഫ്രണ്ട്സ്'. ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ തുടങ്ങിയ ചിത്രം പിന്നീട് ഒരു ഫീചർ ഫിലിമായി...

Read More >>
#iffk2024 | പുരുഷ ശരീരത്തിന്റെ പുനാരാഖ്യാനവുമായി അഭിജിത് മജുംദാറിന്റെ 'ബോഡി'

Dec 14, 2024 08:38 PM

#iffk2024 | പുരുഷ ശരീരത്തിന്റെ പുനാരാഖ്യാനവുമായി അഭിജിത് മജുംദാറിന്റെ 'ബോഡി'

ഇത്തരമൊരു കഥാപശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം മാനസിക സംഘർഷങ്ങൾ, പരിഹാസങ്ങൾ തുടങ്ങിയവ ഒരാളുടെ ദൈനംദിന ജീവിതത്തെ എങ്ങനെയൊക്കെ...

Read More >>
#iffk2024 | 'തലമുറകളായി നേരിട്ട അടിച്ചമർത്തലുകൾ' ; ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം നാളെ പ്രദർശനത്തിന്

Dec 14, 2024 08:17 PM

#iffk2024 | 'തലമുറകളായി നേരിട്ട അടിച്ചമർത്തലുകൾ' ; ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം നാളെ പ്രദർശനത്തിന്

കർണാടകത്തിൽ ജീവിക്കുന്ന സിദ്ദി സമൂഹത്തിന്റെ അറിയപ്പെടാത്ത കഥയാണു ചിത്രം പറയുന്നത്. സിദ്ദി സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ...

Read More >>
#iffk2024 | പത്രപ്രവർത്തക ജോലി സിനിമാ ജീവിതത്തെ സ്വാധീനിച്ചു -ആഗ്‌നസ് ഗൊദാർദ്

Dec 14, 2024 08:08 PM

#iffk2024 | പത്രപ്രവർത്തക ജോലി സിനിമാ ജീവിതത്തെ സ്വാധീനിച്ചു -ആഗ്‌നസ് ഗൊദാർദ്

വിഖ്യാത ചലച്ചിത്രകാരി ക്ലയർ ഡെന്നീസുമായി ദീർഘകാലം നീണ്ട ചലച്ചിത്ര സഹകരണം മികച്ച അനുഭവമായിരുന്നു. ഈ സഹകരണത്തിലൂടെ പ്രേഷകശ്രദ്ധയും...

Read More >>
#iffk2024 | 29-ാമത് ഐഎഫ്എഫ്‌കെ: മീറ്റ് ദ ഡയറക്ടേഴ്‌സ് പരിപാടിക്കു തുടക്കമായി

Dec 14, 2024 07:58 PM

#iffk2024 | 29-ാമത് ഐഎഫ്എഫ്‌കെ: മീറ്റ് ദ ഡയറക്ടേഴ്‌സ് പരിപാടിക്കു തുടക്കമായി

ശക്തമായ കഥാപാത്രങ്ങളിലൂടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ വ്യക്തമായ നിലപാടുകളാണ് 'അപ്പുറം' സിനിമയിൽ പങ്കുവയ്ക്കുന്നതെന്നു...

Read More >>
Top Stories

Entertainment News