#iffk2024 | 'സിനിമ കാണാൻ ക്യു നിന്നതു മുതൽ അതിഥിയായി മേളയിൽ എത്തിയത് വരെ' ; ഐ.എഫ്.എഫ്.കെ ഓർമകളിൽ വി.സി. അഭിലാഷ്

#iffk2024 |  'സിനിമ കാണാൻ ക്യു നിന്നതു മുതൽ അതിഥിയായി മേളയിൽ എത്തിയത് വരെ' ; ഐ.എഫ്.എഫ്.കെ ഓർമകളിൽ വി.സി. അഭിലാഷ്
Dec 14, 2024 04:59 PM | By Athira V

( www.truevisionnews.com) കുടുംബ ബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയുന്ന ചിത്രമാണു വി.സി. അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്റ്റോറി.

ഭാര്യയും മകനും സഹോദരനുമുള്ള വീട്ടിൽ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവർത്തകൻ കുടുംബസമേതം വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന നാടകീയതയുമാണ് സിനിമയുടെ പ്രമേയം.

വി.സി. അഭിലാഷുമായുള്ള സംഭാഷണത്തിൽ നിന്ന്...

1) താങ്കളുടെ മറ്റുള്ള സിനിമകളിൽനിന്ന് പാൻ ഇന്ത്യൻ സ്റ്റോറിയെ വ്യത്യസ്തമാക്കുന്നത് എന്താണ്?

കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വരച്ചു കാട്ടുന്ന ചിത്രമാണിത്.

2) പാൻ ഇന്ത്യൻ സ്റ്റോറി, പേരിൽ തന്നെ വ്യത്യസ്തത ഉണ്ടല്ലോ. പേരിന് പിന്നിലെ പ്രചോദനം?

ഇന്ത്യയിലെ ഏതു കുടുംബത്തിൽകൊണ്ട് കാണിച്ചാലും എല്ലാവർക്കും മനസിലാകുന്ന ഒരു കഥയാണ് സിനിമയിൽ. അത് തന്നെയാണ് ഇങ്ങനെ ഒരു പേരിടാനുള്ള കാരണവും.

3) ഐ.എഫ്.എഫ്.കെ ഓർമകളും അനുഭവങ്ങളും എന്തൊക്കെയാണ്?

എന്റെ ആദ്യത്തെ സിനിമ മേളയിൽ പ്രദർശിപ്പിക്കാതിരുന്നതിൽ സങ്കടമുണ്ടായിരുന്നു. എന്നാൽ ഈ വർഷം സിനിമ കണ്ടുകഴിഞ്ഞ് ജൂറി അംഗമായ ജിയോ ബേബി വിളിച്ച് അഭിനന്ദിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. ആദ്യത്തെ മേളകളിൽ പാസ് കിട്ടാൻ ഓടി നടന്നതും ക്യു നിന്ന് സിനിമ കണ്ടതും മുതൽ ഇപ്പോൾ അതിഥിയായി ക്ഷണിക്കപ്പെട്ടതുവരെ മറക്കാനാകാത്ത അനേകം ഐ.എഫ്.എഫ്.കെ. ഓർമകൾ ഉണ്ട്. ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുന്നതോടെ എന്റെ ചിത്രം വേറൊരു തലത്തിലേക്ക് എത്തുകയാണ്.

4) സിനിമയിലെ സൗഹൃദ ബന്ധങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണ്?

സിനിമയിൽ സൗഹൃദങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് ഈ സിനിമയിൽ തന്നെ പ്രവർത്തിച്ചിരിക്കുന്ന വിഷ്ണുവും ജോണി ആന്റണി ചേട്ടനും. തികച്ചും സൗഹൃദത്തിന്റെ പേരിൽ എന്റെ സിനിമയുടെ ഭാഗമായവരാണ് അവർ. അതുകൊണ്ടുതന്നെ എനിക്ക് സിനിമയിലെ സൗഹൃദങ്ങൾ വളരെ വിലപ്പെട്ടതാണ്.

5) സിനിമ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നാണ് തോന്നുന്നത്?

ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പലരും പല തരത്തിലാണ് സിനിമയെ ആസ്വദിക്കാറ്. നമ്മുടെ ആശയം അവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത്, ബാക്കിയെല്ലാം അവരവരുടെ അഭിരുചി പോലെയാണ്.

7) മാധ്യമ രംഗത്ത് പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ, സിനിമാ മേഖലയിലേക്കുള്ള മാറ്റം എങ്ങനെ ഉണ്ടായിരുന്നു?

കുട്ടിക്കാലം മുതൽ സിനിമ തന്നെയായിരുന്നു മുഖ്യ ലക്ഷ്യം. മറ്റു ജോലികൾ എല്ലാം ജീവിതത്തിലെ വഴിയമ്പലങ്ങളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. എന്നാലും ഏറെ ആഗ്രഹത്തോടെ കിട്ടിയ ജോലിയായിരുന്നു മാധ്യമപ്രവർത്തനം. പക്ഷേ പാഷൻ എക്കാലവും സിനിമയോട് തന്നെ.

8) ആദ്യത്തെ സിനിമയായ 'ആളൊരുക്കത്തിന്' ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ഇത് പ്രചോദനമാണോ സമ്മർദമാണോ നൽകുന്നത്?

ആളൊരുക്കത്തിന്റെ വിജയം സന്തോഷം നൽകുന്നതാണ്. അടുത്ത ചിത്രങ്ങളെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ല. എന്നാലും വ്യത്യസ്തമായ കഥകൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നുണ്ട് എപ്പോഴും.

#From #Q #stopping #watch #movie #coming #fair #as #a #guest #IFFK #memories #Vcabhilash

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories