ന്യൂഡൽഹി: (truevisionnews.com) ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ചനിലയിൽ.
കമ്പനിയുടെ ചില പ്രവൃത്തികളിൽ ആശങ്ക രേഖപ്പെടുത്തിയ സുചിർ ബാലാജിയെയാണ് സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
26കാരനായ സുചിറിനെ ബുച്ചനാൻ സ്ട്രീറ്റിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം സാൻഫ്രാൻസിസ്കോ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, മരണത്തിന്റെ കാരണമെന്താണെന്ന് പൊലീസിലെ മെഡിക്കൽ എക്സാമിനർ വെളിപ്പെടുത്തിയിട്ടില്ല.
മരണത്തിൽ അട്ടിമറിയുണ്ടെന്നതിന് ഇപ്പോൾ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സാൻഫ്രാൻസിസ്കോ പൊലീസ് അറിയിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് ചാറ്റ്ജിപിടിയുടെ നിർമാണത്തിനിടെ ഓപ്പൺ എ.ഐ യു.എസിലെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്നാണ് സുചിർ ബാലാജിയുടെ ആരോപണം.
തങ്ങളുടെ ഉള്ളടക്കം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് എഴുത്തുകാരും പ്രൊഗ്രാമേഴ്സും ജേണലിസ്റ്റുകളും ഓപ്പൺ എ.ഐക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് പകർപ്പവകാശം സംബന്ധിച്ച് സുചിർ ബാലാജിയുടെ വിമർശനം പുറത്ത് വന്നത്.
ന്യൂയോർക്ക് ടൈംസിന് എഴുതിയ ലേഖനത്തിലാണ് ഓപ്പൺ എ.ഐയെ വിമർശിച്ച് സുചിർ ബാലാജി രംഗത്തെത്തിയത്. ന്യൂയോർക്ക് ടൈംസിനെ താൻ ലേഖനമെഴുതാൻ സമീപിക്കുകയായിരുന്നുവെന്നും സുചിർ ബാലാജി വെളിപ്പെടുത്തിയിരുന്നു.
#Indian #exemployee #who #criticized #Open #AI #found #dead #his #flat.