---
title: "ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു"
english_title: "Two children in Aluva confirmed with H1N1"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303219/two-children-in-aluva-confirmed-with-h1n1"
published_at: "2025-07-18T10:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879dc2cab6fd_hini.jpg"
keywords: []
---

# ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു

> **Lead Summary:** **ആലുവ: **ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച് വൺഎൻവൺ സ്ഥിരീകരിച്ചു. ആലുവ യു.സി കോളജിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന് കേളേജ് പ്രിൻസിപ്പൽ അറിയിച്ചു.

## Article Content

**ആലുവ: **ആലുവയിൽ രണ്ട് കുട്ടികൾക്ക് എച്ച് വൺഎൻവൺ സ്ഥിരീകരിച്ചു. ആലുവ യു.സി കോളജിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന് കേളേജ് പ്രിൻസിപ്പൽ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് നാല് വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരുന്നു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരുകയാണ്.

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇത് പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

**രോഗലക്ഷണങ്ങൾ: **സാധാരണ വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് എച്ച് വൺ എൻ വണിനും. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വിറയൽ, ക്ഷീണം, ചിലപ്പോൾ വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

**രോഗവ്യാപനം: **രോഗിയുടെ ശ്വാസകോശ സ്രവങ്ങളിലൂടെയും വായുവിലൂടെയുമാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലേക്ക് എത്തുന്ന കണികകളിലൂടെ മറ്റുള്ളവരിലേക്ക് രോഗം എത്താം.

**പ്രതിരോധ മാർഗ്ഗങ്ങൾ:**

ആരെല്ലാം ശ്രദ്ധിക്കണം: ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് എച്ച് വൺ എൻ വൺ ബാധിച്ചാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303219/two-children-in-aluva-confirmed-with-h1n1)