കോഴിക്കോട്: ( www.truevisionnews.com ) വടകര തെരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്ത് കോടതി.
സ്‌ക്രീൻഷോട്ട് കേസ് പരിഗണിച്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിനോട് ചോദ്യം ഉന്നയിച്ചത്.
ഇടത് സൈബർ ഗ്രൂപ്പംഗങ്ങളായ റിബേഷ്, മനീഷ്, അമൽ റാം,വഹാബ് എന്നിവർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.
കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ കേസ് ഡയറിയും പൊലീസ് ഹാജരാക്കി. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.
നവംബർ 29ന് വടകര കോടതിയിൽ നല്കിയ റിപ്പോർട്ടിലും അന്വേഷണ പുരോഗതിയുണ്ടായിരുന്നില്ല. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരെ അന്നും പ്രതി ചേർത്തില്ല, 153 എ വകുപ്പും ചുമത്തിരുന്നില്ല.
ഫോറൻസിക് റിപ്പോർട്ടും മെറ്റയുടെ റിപ്പോർട്ടും കാത്തിരിക്കുകയാണെന്നാണ് അന്ന് പൊലീസ് നൽകിയ വിശദീകരണം. ഇതിനുപിന്നാലെ ഡിസംബർ 13ന് പുതിയ റിപ്പോർട്ട് സമർപ്പിക്കണമന്ന് വടകര കോടതി പൊലീസിനോട് പറയുകയായിരുന്നു.
ആദ്യഘട്ടത്തിൽ സക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊലീസിന്റെ നടപടിയിൽ രേഖമൂലം അതൃപ്തി രേഖപ്പെടുത്തിയില്ലെങ്കിലും തൃപ്തിയില്ലാത്ത നടപടി തന്നെയാണ് കോടതി സ്വീകരിച്ചത്.
#court #questioned #non #prosecution #case #against #those #who #spread #Kafir #screenshot