കോഴിക്കോട്: (truevisionnews.com) കാലാതീതൻ എം.ടി.വാസുദേവൻ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു.
വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിലാണു സംസ്കാരം.
സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരമർപ്പിച്ചു.
ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എംടിയുടെ (91) അന്ത്യം.
ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും.
#Malayalam #Nadu #say #goodbye #MT #today #Funeral #5 p.m