(truevisionnews.com) എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് എം.പി പ്രിയങ്ക ഗാന്ധി.
സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ മഹാ പ്രതിഭയാണ് വിടവാങ്ങിയതെന്ന് പ്രിയങ്ക സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
നമ്മുടെ കലയുടെ യഥാർത്ഥ സൂക്ഷിപ്പുക്കാരനായിരുന്നു. കേരള പൈതൃകത്തിന്റെ സത്തയും മനുഷ്യവികാരങ്ങളുടെ ആഴവും ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാനങ്ങളെന്നും പ്രിയങ്ക അനുശോചന കുറിപ്പിൽ പങ്കുവെച്ചു.
എം.പി പ്രിയങ്ക ഗാന്ധിയ്ക്ക് പുറമെ സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരമർപ്പിച്ചു.
#true #custodian #art #Priyanka #Gandhi