തിരുവനന്തപുരം: (truevisionnews.com) എം.ടി. വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് കെ.പി.സി.സി രണ്ട് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചു.
മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സിയും ഡി.സി.സികളും ഇന്ന് നടത്താനിരുന്ന സമ്മേളനങ്ങൾ മാറ്റിവെച്ചു.
പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് നടത്തും.
എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും.
26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
#Death #MT #Congress #observe #two #days #mourning #programs #postponed