#IFFK | മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതിദീപ പ്രയാണം

#IFFK | മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതിദീപ പ്രയാണം
Dec 12, 2024 03:27 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമർപ്പിച്ച് സ്‌മൃതി ദീപ പ്രയാണം ആരംഭിച്ചു.

രാവിലെ 10ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന സ്മൃതി ദീപ പ്രയാണം വൈകിട്ട് ആറിന് മാനവീയം വീഥിയിൽ എത്തിച്ചേരും.

ചലച്ചിത്ര പ്രതിഭകളായ ജെ സി ഡാനിയേൽ, പി കെ റോസി, പ്രേം നസീർ, സത്യൻ, നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്‌മൃതി മണ്ഡപങ്ങളിലും ചരിത്ര പ്രസിദ്ധമായ മെറിലാൻഡ് സ്റ്റുഡിയോയിലും ആദരമർപ്പിച്ചാണ് പ്രയാണം സംഘടിപ്പുക്കന്നത്.

നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ കെ ആൻസലൻ എം എല്‍ എ സ്മൃതി ദീപ പ്രയാണം ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിഖ്യാത ചലച്ചിത്രകാരൻ ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ സ്‌മൃതി ദീപം ആദ്യ അത്ലറ്റിന് കൈമാറി.

നെയ്യാറ്റിൻകര മുനിസിപ്പല്‍ ചെയർമാൻ പി.കെ. രാജ്‌മോഹൻ ചടങ്ങിന് ആശംസകളർപ്പിച്ചു.

12 കിലോമീറ്റർ സഞ്ചരിച്ചു വഴുതൂർ എത്തിച്ചേർന്ന സ്‌മൃതി ദീപം നടി നെയ്യാറ്റിൻകര കോമളത്തിന്റെ കുടുംബത്തിന് കൈമാറി.

തുടർന്ന് മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിച്ചേർന്നു. അനവധി ചലച്ചിത്ര പ്രതിഭകളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മെറിലാൻഡ് സ്റ്റുഡിയോയുടെ ചരിത്ര പ്രാധാന്യത്തിനുള്ള ആദരവായി പരിപാടി മാറി.

വട്ടിയൂർക്കാവിൽ എത്തിച്ചേർന്ന പ്രയാണം മലയാളത്തിന്റെ ആദ്യ ചലച്ചിത്ര നായിക പി കെ റോസിയുടെ ഓർമകൾക്ക് ആദരമർപ്പിച്ചു. പി കെ റോസിയുടെ കുടുംബവും പി കെ റോസി ഫൗണ്ടേഷൻ അംഗങ്ങളും ചേർന്ന് സ്‌മൃതി ദീപം ഏറ്റുവാങ്ങി.

തുടർന്ന് പാളയം എൽ എം എസ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ നടൻ സത്യന്റെ മകൻ ജീവൻ സത്യന്റെ സാന്നിധ്യത്തിൽ ദീപം അടുത്ത അത്ലറ്റിന് കൈമാറി.

വൈകിട്ട് ആറിനു മാനവീയം വീഥിയിലെ മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ പ്രതിമയ്ക്കുമുന്നിൽ പ്രയാണം സമാപിക്കും.

സമാപന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

#SmritideepaPrayanam #pays #homage #forgotten #film #talents

Next TV

Related Stories
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണു; നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം, അത്ഭുത രക്ഷ

Jul 29, 2025 05:59 PM

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണു; നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം, അത്ഭുത രക്ഷ

പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു...

Read More >>
വി എസിനെ അധിക്ഷേപിച്ചു; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Jul 29, 2025 05:45 PM

വി എസിനെ അധിക്ഷേപിച്ചു; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ്...

Read More >>
 നോവായി മടക്കം, ഷാർജയിലെ അതുല്യയുടെ മരണം; മൃതദേഹം നാളെ നാട്ടിലെത്തിക്കും

Jul 29, 2025 05:40 PM

നോവായി മടക്കം, ഷാർജയിലെ അതുല്യയുടെ മരണം; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും....

Read More >>
സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

Jul 29, 2025 04:43 PM

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല...

Read More >>
കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Jul 29, 2025 04:12 PM

കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ...

Read More >>
Top Stories










Entertainment News





//Truevisionall