പാലക്കാട് : (truevisionnews.com)മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ലോറി പാഞ്ഞുകയറി വന്നത്. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടി ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം. മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. കരിമ്പ ഹയര്‍ സെക്കന്‍ഡറി വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസും സ്ഥലത്തെത്തി.
#lorry #ran #accident #Panayampada #Mannarkkad #Tragic #end #two #students.