#arrest | ഒറ്റ നമ്പർ ചൂതാട്ടം; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ

#arrest |  ഒറ്റ നമ്പർ ചൂതാട്ടം; ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ യുവാവ് അറസ്റ്റിൽ
Dec 12, 2024 03:28 PM | By Susmitha Surendran

ചൊക്ലി : (truevisionnews.com) ചൊക്ലിയിൽ ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊക്ലി കവിയൂരിലെ അറഫാ മൻസിൽ വണ്ണാന്റവിടെ വി.പി.റംഷിദി നെയാണ് ചൊക്ലി പോലീസ് പിടികൂടിയത്. ഇയാളിൽനിന്നും 1,57,060 രൂപയും പിടിച്ചെടുത്തു.

തലശ്ശേരി എ.എസ്.പി. കെ.എസ്. ഷഹൻഷയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നോട്ട് ബുക്കിൽ പകർത്തിയും വാട്‌സാപ്പ് സന്ദേശം വഴിയും നടത്തിയ ചൂതാട്ടം കണ്ടെത്തി.

സബ് ഇൻസ്പെക്ടർ കെ.സജിത്തിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ. ഒ.കെ.സുലൈഖ, കെ. സബീഷ്, പി.കെ. ചിത്രൻ, സിജിൽ തറാൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കേരള സംസ്ഥാന ലോട്ടറിയുടെ അതത് ദിവസത്തെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിൻ്റെ അവസാന മൂന്നക്കത്തെ അടിസ്ഥാനമാക്കി സമാന്തരമായി ലോട്ടറി നടത്തുകയാണ് രീതി.

പത്തു രൂപ അടച്ചാൽ ആയിരം രൂപയും 100 രൂപ അടച്ചാൽ 5000 രൂപയും നമ്പറൊത്താൽ നൽകുകയാണ് രീതി. രണ്ട് നോട്ടുബുക്കും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒറ്റനമ്പർ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

#odd #number #gambling #youth #arrested #Chokli #one #half #lakh #rupees

Next TV

Related Stories
#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Dec 12, 2024 05:37 PM

#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം...

Read More >>
#accident | അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

Dec 12, 2024 05:29 PM

#accident | അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

കാല്‍നട യാത്രക്കാരിയെ ഇടിച്ചശേഷം ഓട്ടോ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പുകയും...

Read More >>
#HumanRightsForumMediaAward | ഹ്യൂമൻ റൈറ്റ്സ് ഫോറം മാധ്യമ പുരസ്കാരം ആർ റോഷിപാലിന്

Dec 12, 2024 05:09 PM

#HumanRightsForumMediaAward | ഹ്യൂമൻ റൈറ്റ്സ് ഫോറം മാധ്യമ പുരസ്കാരം ആർ റോഷിപാലിന്

ഹ്യൂമൻ റൈറ്റ്സ് ഫോറം ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറപോണ്ടന്റ് ആർ റോഷിപാലിന്...

Read More >>
#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

Dec 12, 2024 05:04 PM

#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

വ്യാഴാഴ്ച്ച രാവിലെ 6.25 ന് മല കയറുന്നതിനിടെ നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് ബാബുവിനെ...

Read More >>
#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

Dec 12, 2024 04:55 PM

#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

അപകടത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്....

Read More >>
Top Stories