പേരാമ്പ്ര: (truevisionnews.com) തേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പേരാമ്പ്ര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ എരവട്ടൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
തൊഴിലാളികള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വീട്ടിന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ കൂട്ടത്തോടെ തേനീച്ചകള്‍ വന്ന് ആക്രമിക്കുകയായിരുന്നു. നിരവധി തവണ തേനീച്ച കുത്തി പരിക്കേല്‍പ്പിക്കുകയിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
അമ്മാളു ഒതയോത്ത് (58), ജാനു മഠത്തില്‍ മീത്തല്‍ (68), സുബൈദ മഠത്തിന്‍ താഴെ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒതയോത്ത് അമ്മാളു, മഠത്തില്‍ മീത്തല്‍ ജാനു എന്നിവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
#Guaranteed #workers #injured #bee #attack #Perambra