തിരുവനന്തപുരം: ( www.truevisionnews.com) 29-) മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിൻ്റെയും ഡെലിഗേറ്റ് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ടാഗോർ തിയേറ്ററിലാണ് ചടങ്ങ്.
സിനിമാ താരങ്ങളായ മഹിമ നമ്പ്യാരും ഷറഫുദ്ദീനും ഡെലിഗേറ്റ് കിറ്റുകൾ മന്ത്രി സജി ചെറിയാനിൽ നിന്നേറ്റു വാങ്ങും. മേയർ ആര്യ രാജേന്ദ്രൻ ഫെസ്റ്റിവൽ ഷെഡ്യൂൾ പ്രകാശനം ചെയ്യും.
ക്യൂറേറ്റർ ഗോൾഡ സെല്ലം ഐ എഫ് എഫ് കെയുടെ 29-ാമത് പതിപ്പ് പരിചയപ്പെടുത്തും. കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, റിസപ്ഷൻ ആൻഡ് ഫംഗ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എം വിജയകുമാർ,
ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി തുടങ്ങിയവർ സംബന്ധിക്കും.
ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 170ൽ പരം സിനിമകളും 450 ഓളം പ്രദർശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഡെലിഗേറ്റ് കിറ്റ് ഇന്ന് വൈകുന്നേരം മുതൽ ലഭിച്ചു തുടങ്ങും.
#IFFK #DelegateKit #Distribution #From#Today #inauguration #Minister #SajiCherian