#murder | കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി; പിന്നാലെ വീട്ടിലെത്തിയ കാമുകൻ മകളുടെ മുന്നിലിട്ട് യുവതിയെ കുത്തികൊന്നു

#murder | കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി; പിന്നാലെ വീട്ടിലെത്തിയ കാമുകൻ മകളുടെ  മുന്നിലിട്ട് യുവതിയെ കുത്തികൊന്നു
Dec 9, 2024 05:06 PM | By Athira V

ചിക്കമംഗളൂരു: ( www.truevisionnews.com) ബന്ധം തുടരാനാകില്ലെന്ന് വിശദമാക്കിയ വിവാഹിതയായ കാമുകിയെ രണ്ടര വയസുകാരിയായ മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

കർണാടകയിലെ ചിക്കമംഗളൂരുവിഷ ശനിയാഴ്ചയാണ് അക്രമം നടന്നത്. 28കാരനായ കർണാടക സ്വദേശിയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ചിക്കമംഗളൂരു സ്വദേശിയായ 26കാരിയായ തൃപ്തിയാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് മക്കളാണ് യുവതിക്കുള്ളത്. പെട്ടന്നുള്ള പ്രകോപനത്തേ തുടർന്നാണ് അക്രമം നടന്നതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് തൃപ്തിയും ചിരഞ്ജീവിയും പരിചയപ്പെടുന്നത്. ഇവർ തമ്മിലുള്ള സൗഹൃദം വളരെ പെട്ടന്നാണ് വിവാഹേതര ബന്ധത്തിലേക്ക് എത്തിയത്.

മൂന്ന് മാസം മുൻപ് ഭർത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് യുവതി ഇയാൾക്കൊപ്പം ഒളിച്ചോടി. യുവതിയെ കാണാനില്ലെന്ന് ഭർത്താവ് പരാതിയും നൽകി. ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കമിതാക്കളെ കണ്ടെത്തിയിരുന്നു.

പൊലീസ് സ്റ്റേഷനിൽ വച്ച് ഭർത്താവുമായി രമ്യതപ്പെടാൻ താൽപര്യമുണ്ടെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിരുന്നു. ഇതനുസരിച്ച് പൊലീസ് കൗൺസിലിംഗ് അടക്കമുള്ളവ നൽകി യുവതിയെ ഭർത്താവിനൊപ്പം അയച്ചു.

യുവതിയുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും പരാതിക്ക് അവസരം ഉണ്ടാകരുതെന്ന മുന്നറിയിപ്പും നൽകി പൊലീസ് യുവാവിനേയും വിട്ടയച്ചു.

സംഭവത്തിന് പിന്നാലെ ചിരഞ്ജീവി യുവതിയെ ഫോണിലും സമൂഹമാധ്യമങ്ങളിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും 26കാരി പൂർണമായി യുവാവിനെ അവഗണിക്കുകയായിരുന്നു.

ഇതിൽ കുപിതിനായ ചിരഞ്ജീവി ശനിയാഴ്ച യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ഇയാൾ യുവതിയെ കാണാനെത്തിയത്. വാക്കേറ്റത്തിനിടയിൽ ഒരു രീതിയിലും യുവതി സഹകരിക്കില്ലെന്ന് വ്യക്തമായതോടെ യുവാവ് തൃപ്തിയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

യുവതിയുടെ രണ്ടര വയസുകാരിയായ മകളുടെ മുന്നിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. കൊലപാതകത്തിന് പിന്നാലെ യുവതിയുടെ മൃതദേഹം ഇവരുടെ വീട്ടിൽ നിന്ന് 500 മീറ്ററോളം അകലെയുള്ള തടാകത്തിൽ തള്ളിയ ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

മണിക്കൂറുകൾക്ക് പിന്നാലെ നാട്ടുകാരാണ് തടാകത്തിൽ തൃപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് പൊലീസ് ചിരഞ്ജീവിയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് ചോദ്യം ചെയ്തതിൽ യുവാവ് കുറ്റം സമ്മതിക്കുകയും സംഭവിച്ചത് എന്താണെന്ന് വിശദമാക്കുകയും ആയിരുന്നു.
















#boyfriend #came #home #stabbed #young #woman #front #her #daughter

Next TV

Related Stories
ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Jan 25, 2025 08:06 PM

ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്...

Read More >>
കാണാതായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jan 25, 2025 03:42 PM

കാണാതായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കടുക് പാടത്ത് മൃതദേഹങ്ങൾ...

Read More >>
അരുംകൊല, റെയില്‍വേ പാലത്തിനടിയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ നഗ്നമായ മൃതദേഹം

Jan 25, 2025 11:09 AM

അരുംകൊല, റെയില്‍വേ പാലത്തിനടിയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ നഗ്നമായ മൃതദേഹം

വസ്ത്രങ്ങള്‍ കത്തിച്ചതിന് ശേഷമാണ് ശരീരത്തില്‍...

Read More >>
അരുംകൊല, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

Jan 24, 2025 09:51 PM

അരുംകൊല, യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

ആറ് വർഷമായി ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു യുവതി. നഗരത്തിലെ സ്വകാര്യ അപാർട്മെന്റുകളിൽ വീട്ടുജോലി...

Read More >>
ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി

Jan 24, 2025 12:11 PM

ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന സംഭവം; പ്രതി പൊലീസിൽ കീഴടങ്ങി

ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീട്ടില്‍വെച്ചാണ്...

Read More >>
 ഭാര്യയെ അടിച്ചുകൊന്നു, 3 ദിവസം മൃതദേഹം കുക്കറില്‍ വേവിച്ചു; എല്ലും മാംസവും വേര്‍പ്പെടുത്തി കായലില്‍ തള്ളി;  ഒരു ദയയുമില്ലാത്ത ക്രൂരത

Jan 24, 2025 11:55 AM

ഭാര്യയെ അടിച്ചുകൊന്നു, 3 ദിവസം മൃതദേഹം കുക്കറില്‍ വേവിച്ചു; എല്ലും മാംസവും വേര്‍പ്പെടുത്തി കായലില്‍ തള്ളി; ഒരു ദയയുമില്ലാത്ത ക്രൂരത

പതിമൂന്നു വര്‍ഷത്തെ ദാമ്പത്യം, സ്വന്തം മക്കളുടെ അമ്മ, ഈ ദയയൊന്നും ഇല്ലാതെയാണ് ഗുരുമൂര്‍ത്തി മാധവിയെ...

Read More >>
Top Stories