ജയ്പൂർ: (truevisionnews.com) പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ.
രാകേഷ് ഗുർജാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാകേഷിന്റെ സുഹൃത്തുക്കളായ ഹരിമോഹൻ മീണ, മനോജ് നെഹ്റ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാകേഷിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജസ്ഥാനിലെ ബഗ്രു പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വെള്ളിയാഴ്ചയായിരുന്നു പ്രതികൾ രാകേഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കുന്നത്.
പാർട്ടിക്ക് പോകാമെന്ന് പറഞ്ഞായിരുന്നു രാകേഷിനെ ഇവർ പുറത്തെത്തിച്ചത്. പിന്നാലെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പിതാവ് പരാതിയിൽ പറയുന്നു.
സുഹൃത്തുക്കൾ എന്തിനാണ് തന്നെ ആക്രമിച്ചത് എന്ന് അറിയില്ലെന്ന് രാകേഷ് മരിക്കുന്നത് മുമ്പ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു രാകേഷ് മരണപ്പെടുന്നത്.
#19year #old #man #burnt #alive #his #friends #dispute #over #money.