ന്യൂഡല്‍ഹി: (truevisionnews.com) രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി. 52-കാരനായ സുനില്‍ ജെയിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഷാഹ്ദര ജില്ലയിലെ ഫരാഷ് ബസാര്‍ ഭാഗത്താണ് സംഭവം.
രാവിലെ നടക്കാന്‍ പോയതിന് ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനില്‍ ജെയിന്‍. പെട്ടെന്നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സുനിലിന് നേരെ വെടിയുത്തിര്‍ത്തത്.
സുനിലിന് ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പ്രതികരിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ കൃഷ്ണ നഗറില്‍ താമസിക്കുന്ന സുനിലിന് ചെരുപ്പ് ഗര്‍ഹികോപകരണങ്ങളുടെ വ്യപാരമായിരുന്നു.
#businessman #shot #killed #he #went #walk #morning