കോഴിക്കോട് : ( www.truevisionnews.com ) വടകര തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി.
മുതിരക്കാൽ കുനി വീട്ടിൽ ദിനീഷിനെ (41) ആണ് കാണാതായത്. ആഗസ്റ്റ് 30ന് വൈകുന്നേരം ആറുമണിയോടെ വീട്ടിൽ നിന്നും പോയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കൾ പയ്യോളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
165 സെന്റീമീറ്റർ ഉയരമുണ്ട്. ഇരുനിറം. പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ആശാരിപ്പണി ചെയ്തിരുന്നയാളാണ്. ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പയ്യോളി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Ph: 0496 260 2034
SHO: 9497 987187
SI: 9497 98 0787
#Complaint #youth #Thikkodi #Kozhikode #has #not #been #seen #more #than #three #months