#dyfi | അച്ഛന് പിന്നാലെ മകനും പുറത്ത് ; മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ

#dyfi | അച്ഛന് പിന്നാലെ മകനും പുറത്ത് ; മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ
Dec 3, 2024 07:56 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐ പുറത്താക്കിയത്.

അതേസമയം, കേന്ദ്ര സർക്കാരിൻ്റെ പ്രവ‍ർത്തനങ്ങൾ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും മധു മുല്ലശ്ശേരി പ്രതികരിച്ചു.

താൻ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബിജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നുമാണ് മധു മുല്ലശ്ശേരിയുടെ പ്രതികരണം.

'കേരളത്തിലും ഇന്ത്യയിലും ബി​ജെപിക്ക് വലിയ വേരോട്ടം ഉണ്ടായി. ആഞ്ഞു പിടിച്ചാൽ ചിറയിൻകീഴ് ബിജെപി ഭരിക്കും. മോദിജിയുടെ പ്രവർത്തനങ്ങളും ഇന്ത്യയ്ക്ക് ഉണ്ടായ വള‍ർച്ചയും വളരെ വലുതാണ്. എനിക്കൊപ്പം നിരവധി പാർട്ടി അം​ഗങ്ങൾ കൂടെ വന്നിട്ടുണ്ട്.' മധു മുല്ലശ്ശേരി പറഞ്ഞു.

അതേസമയം പഴയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനമല്ല ഇപ്പോൾ നടക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് പിന്നോട്ട് പോയെന്നും മധു മുല്ലശ്ശേരി അഭിപ്രായപ്പെട്ടു.

നേതാക്കളെ പൂട്ടിയിട്ട് കാര്യങ്ങൾ നടത്തുന്ന സാഹചര്യത്തിൽ വരെ സിപിഐഎം എത്തിയെന്നും, എങ്ങനെയാണോ സിപിഐഎമ്മിന് വേണ്ടി താൻ പ്രവർത്തിച്ചത് അതിനേക്കാൾ ഉപരി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

#After #father #son #also #out #MithunMullassery #sacked #DYFI

Next TV

Related Stories
‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

Jul 30, 2025 06:26 PM

‘സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു, അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകും’ -കര്‍ദിനാള്‍ ക്ലിമീസ് ബാവ

സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ്...

Read More >>
പശുവിനെ വളർത്തുന്നുണ്ടോ...?  ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

Jul 30, 2025 05:43 PM

പശുവിനെ വളർത്തുന്നുണ്ടോ...? ക്ഷീരകർഷകർക്ക് ആശ്വസം; തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ ധനസഹായം

ക്ഷീരകർഷകർക്ക് ആശ്വസം, തീറ്റപ്പുല്ലിനും വൈക്കോലിനും തദ്ദേശവകുപ്പിന്റെ...

Read More >>
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

Jul 30, 2025 05:19 PM

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

Read More >>
വടകര -മാഹി കനാലിൽ  സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

Jul 30, 2025 05:09 PM

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം...

Read More >>
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
Top Stories

Entertainment News

//Truevisionall