#Kalarcodeaccident | 'അച്ചൂന് വയ്യെന്ന് പറഞ്ഞാണ് കോള്‍ വന്നത്, പിന്നെയാ പറഞ്ഞത് പോയീന്ന്'; വിതുമ്പലടക്കാനാകാതെ മുത്തച്ഛന്‍, ദേവനന്ദിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു

#Kalarcodeaccident | 'അച്ചൂന് വയ്യെന്ന് പറഞ്ഞാണ് കോള്‍ വന്നത്, പിന്നെയാ പറഞ്ഞത് പോയീന്ന്'; വിതുമ്പലടക്കാനാകാതെ മുത്തച്ഛന്‍, ദേവനന്ദിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു
Dec 3, 2024 03:30 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) കളർകോട് വാഹനാപകടത്തിൽ മരിച്ച ദേവനന്ദിൻ്റെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു.

നിരവധി പേരാണ് ദേവനന്ദിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ദേവനന്ദ്.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമൊത്ത് സിനിമ കാണാൻ പോകുന്നതിനിടെയായിരുന്നു അപകടം. അഞ്ച് പേരാണ് അപകടത്തിൽ മരണപ്പെട്ടത്.

'ഉത്രാടത്തിന്റെ അന്നാണ് വന്നത്. തിരുവോണം കഴിഞ്ഞ് അമ്മവീട്ടിലേക്ക് പോയി. രാത്രി ഏതാണ്ട് പത്തര ആയപ്പോഴാണ് അറിഞ്ഞത്.

അച്ചു എന്നാണ് ഞങ്ങള്‍ അവനെ വിളിക്കാറ്. അച്ചൂന് വയ്യാ എന്ന് പറഞ്ഞാണ് ഫോണ്‍ വന്നത്.

മെഡിക്കല്‍ കോളേജിലാണെന്ന് പറഞ്ഞു. ഞാന്‍ എൻ്റെ കയ്യിലുള്ള രൂപ എടുത്ത് കൊടുത്തു. അപ്പോഴാണ് പറഞ്ഞത് രൂപാ തന്നിട്ട് കാര്യമില്ല അച്ചു പോയീന്ന്,' മുത്തച്ഛന്‍ പറഞ്ഞു.

മൃതദേഹം കോട്ടയം മറ്റക്കരയിലെ തറവാട്ടുവീട്ടിലെത്തിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിന് ശേഷം നാളെ രണ്ട് മണിക്കാണ് ദേവനന്ദൻ്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് ദേവനന്ദിൻ്റെ മാതാപിതാക്കള്‍ മലപ്പുറത്തായിരുന്നു താമസം.

#call #saying #sick #said #gone #Unable #contain #grief #grandfather #brought #Devanand #deadbody #home

Next TV

Related Stories
#Kpcc | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

Dec 26, 2024 07:41 AM

#Kpcc | എം.ടിയുടെ വിയോഗം; കോൺഗ്രസ് രണ്ട് ദിവസം ദുഃഖമാചരിക്കും, പരിപാടികൾ എല്ലാം മാറ്റിവച്ചു

പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാപക ദിനമായ ഡിസംബർ 28ന്...

Read More >>
#Stabbed  | തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

Dec 26, 2024 07:34 AM

#Stabbed | തൃശ്ശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ആക്രമിച്ചയാളും

കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ്...

Read More >>
#Mtvasudevannair | മലയാള നാട് ഇന്ന് എംടിക്ക് വിട പറയും;  സംസ്കാരം വൈകിട്ട് അഞ്ചിന്

Dec 26, 2024 06:46 AM

#Mtvasudevannair | മലയാള നാട് ഇന്ന് എംടിക്ക് വിട പറയും; സംസ്കാരം വൈകിട്ട് അഞ്ചിന്

വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിലാണു...

Read More >>
 #Mtvasudevannair | കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം -വി ഡി സതീശൻ

Dec 26, 2024 06:19 AM

#Mtvasudevannair | കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം -വി ഡി സതീശൻ

ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട്...

Read More >>
#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Dec 26, 2024 12:01 AM

#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും...

Read More >>
#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

Dec 25, 2024 11:54 PM

#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു...

Read More >>
Top Stories

Entertainment News