ഗോൾഡൻ ഔട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി താരം അനിഖ സുരേന്ദ്രൻ. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഐഷ മൊയ്തുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റിസ്വാൻ ആണ് മേക്കപ്പ്. ഇതിനു മുമ്പും താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
അനിഖയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഏറെ ശ്രദ്ധേയമാവുകയാണിപ്പോൾ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ശരീരം മുഴുവൻ വാഴയിലയിൽ പൊതിഞ്ഞുള്ള അനിഖയുടെ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.
വാഴയുടെ പൂവ് തലയിലും കയ്യിലും ആഭരണം പോലെ ചൂടിയിട്ടുണ്ട്. പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
വെറൈറ്റി ഫോട്ടോഷൂട്ടുകൾ എടുക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. മെഴുകുതിരി കന്യക എന്ന തീമിൽ മഹാദേവൻ തമ്പി ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ വെെറലായിരുന്നു.
Anikha Surendran in a stylish look at Golden Outfit; You can see the pictures