കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട്: റവന്യു ജില്ലാ കലോത്സവ നഗരിയിൽ പാട്ടും ഒപ്പം നൃത്ത ചുവടുകളുമായി അധ്യാപകർ. സിറ്റി ഉപ
ജില്ലയിലെ സ്കൂളുകളിൽ നിന്നായി പത്ത് അധ്യാപികമാരാണ് നൃത്ത ചുവടുകളുമായി എത്തിയത്.
രണ്ട് ആഴ്ചത്തെ പരിശീലത്തിനു ശേഷമാണ് അധ്യാപകർ സ്വാഗത നൃത്തവുമായി അരങ്ങിൽ എത്തിയത്. സ്വാഗത നൃത്തം ഒരുക്കി അധ്യാപകർ ഐശ്വര്യ, സുമിത, അഞ്ജു, ശരണ്യ, ജെസ്‌ന ബുഷറ, നമിത, അനഘ എന്നിവരാണ്.
ടി ഡി മനോജ് മണിയൂരിന്റെ രചനയിൽ ഒരുക്കിയ സ്വാഗത ഗാനം പല സ്കൂളുകളിൽ നിന്നായി 31 അധ്യാപകരാണ് ഗാനലാപം നടത്തിയത്.
മൂന്നാം തവണയാണ് മനോജ് മണിയൂർ സ്വാഗത ഗാനം രചന നടത്തിയത് എന്നാ പ്രത്യേകതയുമുണ്ട്. ഏഴ് ദിവസത്തെ പരിശീലനത്തിന് ശേഷം മാണ് അവർ വേദിയിൽ എത്തിയത്.
#Initiation #through #Teachers #with #song #dance #steps #Kalotsava #stage