#Kozhikodedistrictschoolkalolsavam2024 | ഒരു വിധികർത്താക്കാളും തോൽപ്പിക്കാൻ വരുന്നവരല്ല, വിദ്യാർത്ഥികൾ മത്സരിക്കേണ്ടത് അവനവനോട് - ബെന്യാമിൻ

#Kozhikodedistrictschoolkalolsavam2024 | ഒരു വിധികർത്താക്കാളും തോൽപ്പിക്കാൻ വരുന്നവരല്ല, വിദ്യാർത്ഥികൾ മത്സരിക്കേണ്ടത് അവനവനോട് - ബെന്യാമിൻ
Nov 20, 2024 01:42 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കലോത്സവങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കേണ്ടത് അവനവനോട് എന്ന ബോധ്യം മത്സരാർഥികൾ മനസിലാക്കണം എന്ന് പ്രശസ്ത സാഹിതകാരൻ ബെന്യാമിൻ. കോഴിക്കോട് റവന്യൂ ജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ മനസിനെയും ആസ്വാതക മനസിനെയും ഒരേ പോലെ സന്തോഷിപ്പിക്കുന്നതാവണം ഓരോ മത്സരവും എന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തുള്ള ഒരു വിധികർത്താക്കാളും നിങ്ങളെ മനപ്പൂർവ്വം തോൽപ്പിക്കാൻ വരുന്നവരല്ല എന്ന് അദ്ദേഹം ഓമിപ്പിച്ചു.‘സ്വന്തം മക്കളുടെ വിജയത്തെ പോലെ രക്ഷിതാക്കൾ മറ്റുള്ളവരുടെ മക്കളുടെ വിജയത്തെയും ഒരേ പോലെ കാണണം.

കുട്ടികളുടെ വളർച്ചയിൽ അധ്യാപകരും രക്ഷിതാക്കളും കലയിൽ വളരെ പ്രാധാന്യം നൽകേണ്ടതുണ്ട്. കുട്ടികളിൽ ശാരീരിക വളർച്ചയിലും ഭൗതിക വളർച്ചയിലും ആത്മീയ വളർച്ചയിലുമെല്ലാം കലയെ അങ്ങേയറ്റം പരിപോഷിപ്പിക്കണം. വിദ്യാഭ്യാസം പരീക്ഷയിലും പഠനത്തിലും മാത്രം ഒതുങ്ങുന്നതല്ല‘എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ആരുടേയും സ്വന്തമല്ല. മറ്റ് ഏത് നഗരത്തിലും ഇല്ലാത്ത പ്രത്യേകത കോഴിക്കോടിന് ഉണ്ട്. ഇന്ന് നമ്മൾ പറയുന്ന മെട്രോ നഗരം നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കോഴിക്കോട് സാക്ഷ്യം വഹിച്ചിരുന്നു. കടപ്പുറം ഇന്ന് സ്ഥിരം സാഹിത്യ വേദിയായും കലകളുടെവേദിയായും മാറി എന്ന് അദ്ദേഹം വ്യക്തമാക്കി.

ആഹ്ലാദം നിറഞ്ഞ കൂട്ടായ്മയുടേതായ സൗഹൃദത്തിന്റെതായ നാല് ദിനങ്ങൾ ആശംസിക്കുന്നതായി ബെന്യാമിൻ പറഞ്ഞു.

വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ മണിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായി അഹമ്മദ് ദേവർകോവിൽ എംഎൽഎ. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ആശംസകൾ അർപ്പിച്ച്സംസാരിച്ചു. സ്വീകരണ കമ്മറ്റി കൺവീനർ കെ സുധിന നന്ദി പറഞ്ഞു.

#Kozhikode #District #Arts #Festival #inaugurated #Benjamin

Next TV

Related Stories
#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത

Nov 20, 2024 04:07 PM

#rain | കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്....

Read More >>
#KozhikodeRevenueDistrictKalolsavam2024 | അന്ന് സങ്കടനൃത്തം ഇന്ന് പിൻമുറക്കാരനും; പ്രത്യൂഷ് പടിയിറങ്ങുമ്പോൾ അരങ്ങിൽ പ്രയാഗുണ്ട്

Nov 20, 2024 02:42 PM

#KozhikodeRevenueDistrictKalolsavam2024 | അന്ന് സങ്കടനൃത്തം ഇന്ന് പിൻമുറക്കാരനും; പ്രത്യൂഷ് പടിയിറങ്ങുമ്പോൾ അരങ്ങിൽ പ്രയാഗുണ്ട്

നരിക്കുന്ന് സ്കൂളിലെ അധ്യാപക സാഖിയയുടെ പിന്തുണയും ഈ മിടുക്കരുടെ വിജയ വഴിയിൽ...

Read More >>
#missing | ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ വഴക്കു പറ‍ഞ്ഞിരുന്നെന്ന് അമ്മ; കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം

Nov 20, 2024 02:36 PM

#missing | ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ വഴക്കു പറ‍ഞ്ഞിരുന്നെന്ന് അമ്മ; കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം

18-ാം തിയ്യതി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്റെ ഫോട്ടോ പൊലീസിന്...

Read More >>
Top Stories