കോഴിക്കോട് : ( www.truevisionnews.com) കുടുംബത്തിലെ പ്രാരാബ്ദങ്ങളെ മറികടന്ന് കഴിഞ്ഞ വർഷം പേരാമ്പ്രയിൽ ജില്ലാ കലോത്സവ വേദിയിൽ പ്രത്യൂഷ് നൃത്തം ചവിട്ടുമ്പോൾ അമ്മൂമ്മയുടെ മരണം തീർത്ത സങ്കടങ്ങളായിരുന്നു മനസ്സിൽ നിറയെ.
അമ്മയുടെയും അധ്യാപകരുടെയും ഇച്ഛാശക്തിയുടെ കരുത്തിലായിരുന്നു നരിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടുക്കാരനായ ഈ മിടുക്കൻ്റെ കുതിപ്പ് .
കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ പ്രത്യൂഷ് കോഴിക്കോട്ടും ചരിത്രം ആവർത്തിച്ചു.
ജനുവരിയിൽ തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ച്ച വെച്ച് പടിയിറങ്ങാനാണ് ഈ പ്രതിഭയുടെ ആഗ്രഹം.
പിൻമുറക്കാരനായ് നരിക്കുന്ന് ഹൈസ്കൂൾ പത്താം ക്ലാസുകാരനായ സഹോദരൻ പ്രയാഗുണ്ട്. നാടോടി നൃത്തത്തിൽ കോഴിക്കോട് ജില്ലാ കലോത്സവത്തിൽ പ്രയാഗ് ചുവട് വെക്കുന്നുണ്ട്.
നാട്യശ്രീ സുനീഷ് വാര്യരാണ് ഇരുവരുടെയും ഗുരു. തിരുവനന്തപുരത്ത് ബേക്കറി പലഹാര നിർമ്മാണ ജോലി ചെയ്യുന്ന പ്രശാന്തിൻ്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷക ക്ലർക്ക് ദിൽഷയുമാണ് ഇവരുടെ മാതാപിതാക്കൾ .
നരിക്കുന്ന് സ്കൂളിലെ അധ്യാപക സാഖിയയുടെ പിന്തുണയും ഈ മിടുക്കരുടെ വിജയ വഴിയിൽ ഉണ്ട്.
കടുങ്ങയ് പുറത്ത് പ്രഭാകരൻ പുഷ്പ ദമ്പതികളുടെ വാടക വീട്ടിലാണ് ഇവർ മൂന്ന് വർഷമായി താമസിക്കുന്നുത്.
സങ്കടങ്ങൾ തിരിച്ചറിഞ്ഞ് ഈ കുടുംബം നൽകുന്ന പിന്തുണയാണ് തനിക്ക് വലിയ തുണയെന്ന് ദിൽഷ പറഞ്ഞു. പ്രത്യുഷിൻ്റെ സങ്കടങ്ങൾ കഴിഞ്ഞ വർഷം മാധ്യമ വാർത്തയാക്കിയപ്പോൾ ഒരു ലക്ഷം രൂപയാണ് എക്സാം വിന്നർ നൽകിയത്.
#dance #sorrow #then #and #posterity #today #Prayag #arena #Pratyush #steps #down