#missing | ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ വഴക്കു പറ‍ഞ്ഞിരുന്നെന്ന് അമ്മ; കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം

#missing | ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ വഴക്കു പറ‍ഞ്ഞിരുന്നെന്ന് അമ്മ; കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം
Nov 20, 2024 02:36 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാര്‍ത്ഥിനി ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്.

18-ാം തിയ്യതി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

ആലപ്പാട് കുഴിത്തുറ സ്വദേശിയാണ് ഐശ്വര്യ അനിൽ. 18ാം തിയതി രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു.

പൊലീസില്‍ പരാതി നല്‍കിയിട്ടും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളും വളരെ കുറവാണ്.

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

ഇവയെല്ലാം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി.

#Karunagappally #police #said #investigation #continuing #missing #student #Aishwarya #from #Alappad.

Next TV

Related Stories
#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

Dec 24, 2024 09:44 PM

#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം...

Read More >>
#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Dec 24, 2024 09:34 PM

#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വിഷവാതകം ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്‌ധരുടെ നേത്യത്വത്തിൽ കാരവാനിൽ ഇന്ന് ഉച്ചയോടെ പരിശോധന...

Read More >>
#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

Dec 24, 2024 09:20 PM

#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ്...

Read More >>
#caravanfoundbody | വടകരയിൽ  കാരവനില്‍ രണ്ടു പേരുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി

Dec 24, 2024 09:16 PM

#caravanfoundbody | വടകരയിൽ കാരവനില്‍ രണ്ടു പേരുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി

വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ആവാനുള്ള സാധ്യതയും ഉണ്ട്....

Read More >>
#heartattack | ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Dec 24, 2024 09:00 PM

#heartattack | ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കർണാടക കോലാർ കിതണ്ടൂർ സ്വദേശി ജി. രാജേഷ് (30) ആണ്...

Read More >>
#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം

Dec 24, 2024 08:33 PM

#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം

തുടർന്നു നടത്തിയ പരിശോധനയിൽ ഓഫീസിൽനിന്ന് 36,000 രൂപ കണ്ടെത്തി. 32,000 രൂപ അധികമുള്ളതാണെന്ന്...

Read More >>
Top Stories