#Beaten | ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്

#Beaten | ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്
Nov 18, 2024 04:02 PM | By VIPIN P V

പട്ന: (truevisionnews.com) ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്.

ബിഹാറിലെ ഉമൈറാബാദ് മേഖലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. കണ്ണിന് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരനായ അമിത്ത് ഇപ്പോള്‍ പട്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരേ പോലീസ് കേസെടുത്തു.

നവംബര്‍ 13-നായിരുന്നു സംഭവം. ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്‍ അമിത്തിനെ വടികൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ഇടതുകണ്ണിന് അടികൊള്ളുകയായിരുന്നു.

കണ്ണിന് വേദനയുണ്ടെന്ന് കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ പരിക്ക് സാരമായതിനാല്‍ കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി കുട്ടിയെ പട്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍മാർ പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അര്‍വാള്‍ എസ്പി രാജേന്ദ്ര കുമാര്‍ ഭീല്‍സെയ്ദ് അറിയിച്ചു.

#homework #not #done #grader #eye #severely #injured #hit #teacher

Next TV

Related Stories
#elephantattack | ക്ഷേത്രത്തിലെ ആന പാപ്പാനെ അടക്കം രണ്ട് പേരെ ചവിട്ടിക്കൊന്നു

Nov 18, 2024 07:33 PM

#elephantattack | ക്ഷേത്രത്തിലെ ആന പാപ്പാനെ അടക്കം രണ്ട് പേരെ ചവിട്ടിക്കൊന്നു

തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ്‌ ദാരുണ സംഭവം...

Read More >>
#hair | സ്‌കൂള്‍ അസംബ്ലിക്കെത്താന്‍ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക, നടപടി വിവാദത്തില്‍

Nov 18, 2024 05:17 PM

#hair | സ്‌കൂള്‍ അസംബ്ലിക്കെത്താന്‍ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക, നടപടി വിവാദത്തില്‍

മുടി മുറിച്ച വിവരം വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം...

Read More >>
#shock | പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു,  വയോധികന് ദാരുണാന്ത്യം

Nov 18, 2024 03:51 PM

#shock | പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തെ പിറ്റേ ദിവസം രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു ചെന്ന അയൽക്കാരാണ് മരിച്ച നിലയിൽ...

Read More >>
#attack |  ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം

Nov 18, 2024 02:06 PM

#attack | ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം

ചായ വേണമെന്ന് ആവശ്യപ്പെട്ട സംഘം ജീവനക്കാരോട്...

Read More >>
#accidentcase | സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

Nov 18, 2024 01:55 PM

#accidentcase | സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് ഹുസൈൻ ബേലാപ്പുവിൽ ബൈക്കിൽ പോകുമ്പോൾ അമിതവേഗതയിലെത്തിയ പ്രജ്വൽ ഷെട്ടി ഓടിച്ച എസ്.യു.വി കാർ ഇടിച്ച്...

Read More >>
Top Stories